EN24TV

മലപ്പുറം എസ്.പി സുജിത് ദാസിനെ മാറ്റണമെന്ന് എം.എസ്.എഫ്…

മലപ്പുറം ജില്ലയെ ‘ബ്ലാക്ക് ലിസ്റ്റ്’ ചെയ്യാനുള്ള ആസൂത്രിത ശ്രമത്തിന് എസ്.പി നേതൃത്വം നല്‍കുന്നുവെന്ന് എം.എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ഇനിയും മൗനമിരുന്നാല്‍ 2023ല്‍ സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയായി മലപ്പുറം ജില്ല മാറും. ആന ചെരിഞ്ഞത് പാലക്കാട് ആവുമ്പോള്‍ സാധാരണവും മലപ്പുറത്ത് ആകുമ്പോള്‍ അസാധാരണവും ആണെന്ന് ചിന്തയുള്ള ഇന്ത്യ ഭരിക്കുന്ന ഭരണാധികാരികള്‍ക്ക് മുമ്പില്‍ മലപ്പുറം ജില്ല ഒരു ക്രിമിനല്‍ ജില്ലയാണ് എന്നു വരുത്തിത്തീര്‍ക്കാന്‍ ആസൂത്രിതമായ വഴിയൊരുക്കുകയാണ് മലപ്പുറം എസ്.പിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു നവാസ് ഫെയ്‌സ്ബുക്കില്‍ പറഞ്ഞു.ഒരു കേസില്‍ പിടിക്കപ്പെടുന്ന പത്ത് പേരെ രണ്ടു വീതം ആളുകളാക്കി 5 എഫ്‌ഐആര്‍ കേസുകളാക്കി ജില്ലയിലെ കേസുകളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയാണ്.2016 മുതല്‍ 2019 വരെ ജില്ലാ പോലീസ് ക്രൈം ബ്യൂറോ റെക്കോര്‍ഡ് പ്രകാരം ശരാശരി മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം എന്നുപറയുന്നത് 12,000 ആണ് .എന്നാല്‍ സുജിത് ദാസ് ഐപിഎസ് മലപ്പുറം ജില്ല പോലീസ് സൂപ്രണ്ടായി 2021 ഫെബ്രുവരി ചുമതലയേറ്റത് മുതല്‍ കണക്കുകള്‍ നമ്മളെ അത്ഭുതപ്പെടുത്തുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *