EN24TV

മാസപ്പടി വിവാദം: വീണയ്ക്ക് കിട്ടിയ യഥാര്‍ഥ തുക അറിഞ്ഞാല്‍ കേരളം ഞെട്ടുമെന്ന് മാത്യു കുഴല്‍നാടന്‍…

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. കരിമണല്‍ കമ്പനിയില്‍ നിന്നു മുഖ്യമന്ത്രിയുടെ മകള്‍ വീണയും എക്‌സാലോജിക് കമ്പനിയും നിലവില്‍ പുറത്തു വന്നതിനേക്കാള്‍ കോടിക്കണക്കിന് രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. പുറത്തു വന്നത് ചെറിയ കണക്കുകള്‍ മാത്രമാണ്. നിലവില്‍ ഒരു കമ്പനിയുടെ കണക്ക് മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. വേറെയും കമ്പനികളില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. ധാര്‍മ്മികമല്ലാത്തതിനാലാണ് വീണയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടാത്തത്. വീണയ്ക്ക് കിട്ടിയ പണത്തിന്റെ യഥാര്‍ത്ഥ തുക അറിഞ്ഞാല്‍ കേരളം ഞെട്ടും. ഒരു കോടി 72 ലക്ഷത്തിന് അപ്പുറം ഒരു പണവും വീണ കൈപ്പറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ മകളുടെ സംരക്ഷണ ചുമതല ഏറ്റെടുത്തിട്ടുള്ള സിപിഎമ്മിന് പറയാനാവുമോ. വീണാ വിജയന്റെയും കമ്പനിയുടേയും അക്കൗണ്ട് വിവരങ്ങള്‍ എല്ലാം പുറത്തുവിടാന്‍ സിപിഎം തയ്യാറാവണം. കടലാസ് കമ്പനികള്‍ സൃഷ്ടിച്ച് കള്ളപ്പണം വെളുപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Comment

Your email address will not be published. Required fields are marked *