EN24TV

മിസോറാമിൽ റെയിൽവേ പാലം തകർന്ന് 17 പേർ മരിച്ചു…

മിസോറാമിൽ നിർമാണത്തിലിരുന്ന റെയിൽവേ പാലം തകർന്നു വീണ് 17 തൊഴിലാളികൾ മരിച്ചു. ഐസ്വാളിൽ നിന്ന് 21 കിലോമീറ്റർ അകലെ സൈറാം​ഗിൽ ഇന്നു രാവിലെ 10 മണിയോടെയായിരുന്നു അപകടം. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ റെയിൽ പദ്ധതികളുടെ ഭാ​ഗമായി നിർമാണത്തിലിരിക്കുന്ന പുതിയ പാതയിലാണ് അപകടമുണ്ടായത്.ഇരുമ്പ് ലപാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയാക്കി അതിനു മുകളിൽ ​ഗർഡറുകൾ സ്ഥാപിക്കുമ്പാളാണ് വലിയ ശബ്ദത്തോടെ പാലം തകർന്നു വീണത്.40 ഓളം തൊഴിലാളികള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കരുതപ്പെടുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. 104 മീറ്റര്‍ ഉയരത്തിലാണ് പാലം പണിയുന്നത്. കുത്തബ് മിനാറിനേക്കാള്‍ 42 മീറ്റര്‍ ഉയരത്തിലാണിത്. പാലം പണി പൂര്‍ത്തിയായാല്‍ മിസോറാമിനെ രാജ്യത്തിന്റെ വിശാലമായ റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതില്‍ പ്രധാനമാകും ഈ പദ്ധതി.

Leave a Comment

Your email address will not be published. Required fields are marked *