EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



pathanamthitta news

മെഡിക്കല്‍ കോളജ് ജീവനക്കാരെ തിരിച്ചെടുത്ത സംഭവം; നടപടി റദ്ദാക്കും…

മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ജീവനക്കാരെ ജോലിക്ക് തിരിച്ചെടുത്ത നടപടി റദ്ദാക്കും. ഉത്തരവ് റദ്ദ് ചെയ്യാന്‍ ഡിഎംഇ പ്രിന്‍സിപലിന് നിര്‍ദേശം നല്‍കി.ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് തൈറോയ്ഡ് ശത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പീഡിപ്പിച്ചത്. കഴിഞ്ഞാഴ്ചയാണ് അഞ്ച് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവ് പുറത്ത് വന്നത്. ജീവനക്കാര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്.

‘വിമാനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിന് തെളിവില്ല’; ജയരാജനെതിരായ കേസ് അവസാനിപ്പിക്കാൻ നീക്കം…

യൂത്ത് കോൺഗ്രസ് നേതാക്കളെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ വിമാനത്തിൽ വച്ച് ആക്രമിച്ച കേസ് അവസാനിപ്പിക്കാൻ പോലീസ് നീക്കം. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായി കഴിഞ്ഞ ജൂണിൽ ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതിഷേധ മുദ്രാവാക്യം വിളിച്ചത്. ഇതിൽ പ്രകോപിനായ എൽഡിഎഫ് കൺവീനർ വിമാനത്തിൽ വച്ച് തന്നെ യൂത്ത് കോൺഗ്രസ് നേതാക്കളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ ആക്രമിക്കുകയും ചെയ്തിരുന്നു. ആദ്യഘട്ടത്തിൽ ഇപി ജയരാജനെതിരെ പോലീസ് കേസെടുക്കാൻ മടിച്ചെങ്കിലും …

‘വിമാനത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ ആക്രമിച്ചതിന് തെളിവില്ല’; ജയരാജനെതിരായ കേസ് അവസാനിപ്പിക്കാൻ നീക്കം… Read More »

ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് നായ്ക്കള്‍ക്ക് വിളമ്പി…

ഒപ്പം താമസിച്ചുവന്ന യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ 56കാരന്‍ മൃതദേഹം വെട്ടിനുറുക്കി കുക്കറിലിട്ട് വേവിച്ച് തെരുവ് നായ്ക്കള്‍ക്ക് വിളമ്പി. മുംബൈ നഗരത്തിലാണ് രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന കൊല നടന്നത്. മുംബൈ മിറ റോഡിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന സരസ്വതി വൈദ്യ (32)ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. യുവതിക്കൊപ്പം താമസിച്ചിരുന്ന ലിവ് ഇന്‍ പങ്കാളിയായ മനോജ് സഹാനിയാണ് കൃത്യം നടത്തിയതെന്നും കൊലയ്ക്ക് ശേഷം മൃതദേഹം പലകഷണങ്ങളായി വെട്ടിനുറുക്കിയെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇരുവരും താമസിച്ചിരുന്ന ഫ്‌ളാറ്റില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. …

ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് നായ്ക്കള്‍ക്ക് വിളമ്പി… Read More »

കോട്ടയം ജില്ലാ കളക്ടറായി വി. വിഗ്‌നേശ്വരി ഐ.എ.എസ്. ചുമതലയേറ്റു. ഇന്ന് (ജൂൺ 8) രാവിലെ പത്തിന് കളക്ട്രേറ്റിൽ കുടുംബസമേതം എത്തിയ ജില്ലാ കളക്ടറെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി. ജോസഫും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. എ.ഡി.എമ്മിൽനിന്നാണ് ചുമതലയേറ്റെടുത്തത്. ഭർത്താവും എറണാകുളം ജില്ലാ കളക്ടറുമായ എൻ.എസ്.കെ. ഉമേഷ്, പിതാവ് കെ.ആർ. വേലൈച്ചാമി, മാതാവ് എം.എസ്.വി. ശാന്തി, സഹോദരി ഡോ. വി. ഭുവനേശ്വരി, സഹോദരിയുടെ മക്കളായ ധനുശ്രീ, ഋഷിത് തരൂൺ എന്നിവരും വി. വിഗ്നേശ്വരിക്കൊപ്പമുണ്ടായിരുന്നു.കോട്ടയം കളക്ടറായിരുന്ന ഡോ. പി.കെ. ജയശ്രീ സർവീസിൽ നിന്നു വിരമിച്ചതിനേത്തുടർന്നാണ് ജില്ലയുടെ 48-ാമത് കളക്ടറായി വി. വിഗ്നേശ്വരി ചുമതലയേറ്റത്. 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറാണ്. കെ.ടി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

കെ.ഫോണ്‍ കരാര്‍ ; ചൈനീസ് കേബിളിന് നല്‍കിയത് ആറിരട്ടി വില…

ഇന്ത്യന്‍ നിര്‍മ്മിത ഉല്‍പ്പന്നം വേണമെന്ന ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച് കെ ഫോണ്‍ പദ്ധതിയില്‍ ഉപയോഗിച്ചത് ചൈനീസ് കേബിള്‍ തന്നെ യെന്ന് കണ്ടെത്തല്‍. എല്‍ എസ് കേബിള്‍ എന്ന പേരില്‍ ഒപിജിഡബ്ല്യു കേബിളുകളുടെ പ്രധാന ഘടകമായ ഒപ്റ്റിക്കല്‍ യൂണിറ്റ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ്. ഇത് ഗുണനിലവാരമില്ലെന്ന് കെഎസ്ഇബി ചൂണ്ടിക്കാട്ടിയിരുന്നു.എന്നാല്‍ പദ്ധതിയുടെ നടത്തിപ്പുകാരായ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ക്ചര്‍ ലിമിറ്റഡ് ഇതിനുവേണ്ടി നിര്‍ബന്ധം പിടിക്കുകയായിരുന്നു. കേബിളിന്റെ ആകെ വിലയില്‍ 70% വരുന്ന സുപ്രധാന ഘടകങ്ങളാണ് ടിജിജി ചൈന കമ്പനിയില്‍ …

കെ.ഫോണ്‍ കരാര്‍ ; ചൈനീസ് കേബിളിന് നല്‍കിയത് ആറിരട്ടി വില… Read More »

ശാസ്താംകോട്ടയിലിരുന്ന സ്കൂട്ടറിന് മല്ലപ്പള്ളിയിൽ എഐ ക്യാമറയുടെ നോട്ടീസ്. 

ശാസ്താംകോട്ടയിലെ കടയുടെ പിന്നിൽ വച്ചിരുന്ന സ്കൂട്ടറിന് പത്തനംതിട്ട മല്ലപ്പള്ളിയിൽ പിഴയടയ്ക്കാൻ പുതിയ എഐ ക്യാമറയുടെ നോട്ടീസ്. ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ചതിന് പെനാൽറ്റി അടയ്ക്കണമെന്ന് KL 61 B 0520 സ്കൂട്ടറിന്റെ ഉടമ ദിവ്യക്ക് മൊബൈൽ ഫോണിൽ നോട്ടീസ് എത്തി. 500 രൂപ പിഴ അടയ്ക്കണമെന്നു കാണിച്ച് പത്തനംതിട്ട പൊലീസ് ആണ് വിദ്യക്കു നോട്ടീസ് അയച്ചിരിക്കുന്നത്. ശാസ്താംകോട്ട സവദേശി ദിവ്യയുടെ പേരിൽ എടുത്ത സ്കൂട്ടർ ഓടിക്കുന്നതു അവരുടെ പിതാവാണ്. ശാസ്താംകോട്ടയിൽ അഗ്രോ സ്റ്റോർ നടത്തുന്ന മനക്കര സ്വദേശി സതീഷിന്റെ …

ശാസ്താംകോട്ടയിലിരുന്ന സ്കൂട്ടറിന് മല്ലപ്പള്ളിയിൽ എഐ ക്യാമറയുടെ നോട്ടീസ്.  Read More »

ഗുണ്ടാനേതാവ് സഞ്ജീവ് ജീവ, കോടതി മുറിക്കുള്ളിൽ വെടിയേറ്റ് കൊല്ലപ്പെട്ടു…

ലക്നൗവിലെ കോടതിയിലുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാനേതാവ് സഞ്ജീവ് ജീവ കൊല്ലപ്പെട്ടു. അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ അക്രമിയാണു വെടിയുതിർത്തത്. കോടതി മുറിക്കുള്ളിലാണ് സംഭവം നടന്നത്. അക്രമികൾ വെടിയുതിർത്തതോടെ സഞ്ജീവ് ജീവ കൊല്ലപ്പെടുകയും ഒരു പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്‌തു.മുഖ്‌താർ അൻസാരിയുടെ അടുത്ത സഹായിയായ സഞ്ജീവ് മഹേശ്വരി ജീവ, ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു, അതിൽ മുഖ്‌താർ അൻസാരിയും പ്രതിയാണ്. ജീവയെ ലഖ്‌നൗ കോടതിയിൽ വിചാരണയ്ക്കായി കൊണ്ടുവന്നതാണ്. ഇയാൾ മറ്റ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.

മഴു ഉപയോഗിച്ച് മകളുടെ കഴുത്തില്‍ വെട്ടി: ക്രൂരത മദ്യലഹരിയിലെന്ന്, വേദനയായി നക്ഷത്ര…

മാവേലിക്കര പുന്നമുട്ടില്‍ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തിയത് മദ്യ ലഹരിയിലെന്ന് പ്രാഥമിക നിഗമനം. കഴുത്തില്‍ വെട്ടേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അതേസമയം പ്രതിക്ക് മാനസിക പ്രശ്‌നം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞദിവസം രാത്രി 7 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം. പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്രയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് പിടികൂടി.മഴു ഉപയോഗിച്ച് കുഞ്ഞിനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന മഹേഷിന്റെ കുടുംബക്കാരിയായ സുനന്ദ എന്ന യുവതിക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ …

മഴു ഉപയോഗിച്ച് മകളുടെ കഴുത്തില്‍ വെട്ടി: ക്രൂരത മദ്യലഹരിയിലെന്ന്, വേദനയായി നക്ഷത്ര… Read More »

മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് തുടക്കം; ധനമന്ത്രിയും സ്പീക്കറും മുഖ്യമന്ത്രിക്കൊപ്പം…

ലോകകേരളസഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ തിരുവനന്തപുരത്ത് നിന്ന് ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് തിരിച്ചു. ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇതിന് പുറമെ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും.