EN24TV

കോട്ടയം ജില്ലാ കളക്ടറായി വി. വിഗ്‌നേശ്വരി ഐ.എ.എസ്. ചുമതലയേറ്റു. ഇന്ന് (ജൂൺ 8) രാവിലെ പത്തിന് കളക്ട്രേറ്റിൽ കുടുംബസമേതം എത്തിയ ജില്ലാ കളക്ടറെ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് റെജി പി. ജോസഫും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. എ.ഡി.എമ്മിൽനിന്നാണ് ചുമതലയേറ്റെടുത്തത്. ഭർത്താവും എറണാകുളം ജില്ലാ കളക്ടറുമായ എൻ.എസ്.കെ. ഉമേഷ്, പിതാവ് കെ.ആർ. വേലൈച്ചാമി, മാതാവ് എം.എസ്.വി. ശാന്തി, സഹോദരി ഡോ. വി. ഭുവനേശ്വരി, സഹോദരിയുടെ മക്കളായ ധനുശ്രീ, ഋഷിത് തരൂൺ എന്നിവരും വി. വിഗ്നേശ്വരിക്കൊപ്പമുണ്ടായിരുന്നു.കോട്ടയം കളക്ടറായിരുന്ന ഡോ. പി.കെ. ജയശ്രീ സർവീസിൽ നിന്നു വിരമിച്ചതിനേത്തുടർന്നാണ് ജില്ലയുടെ 48-ാമത് കളക്ടറായി വി. വിഗ്നേശ്വരി ചുമതലയേറ്റത്. 2015 ബാച്ച് കേരള കേഡർ ഐ.എ.എസ് ഓഫീസറാണ്. കെ.ടി.ഡി.സി. എം.ഡിയായും കോളജിയറ്റ് എജ്യുക്കേഷൻ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *