
ലക്നൗവിലെ കോടതിയിലുണ്ടായ വെടിവയ്പ്പിൽ ഗുണ്ടാനേതാവ് സഞ്ജീവ് ജീവ കൊല്ലപ്പെട്ടു. അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ അക്രമിയാണു വെടിയുതിർത്തത്. കോടതി മുറിക്കുള്ളിലാണ് സംഭവം നടന്നത്. അക്രമികൾ വെടിയുതിർത്തതോടെ സഞ്ജീവ് ജീവ കൊല്ലപ്പെടുകയും ഒരു പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്‌തു.മുഖ്‌താർ അൻസാരിയുടെ അടുത്ത സഹായിയായ സഞ്ജീവ് മഹേശ്വരി ജീവ, ബിജെപി നേതാവ് ബ്രഹ്മദത്ത് ദ്വിവേദിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു, അതിൽ മുഖ്‌താർ അൻസാരിയും പ്രതിയാണ്. ജീവയെ ലഖ്‌നൗ കോടതിയിൽ വിചാരണയ്ക്കായി കൊണ്ടുവന്നതാണ്. ഇയാൾ മറ്റ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.