ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.

തിരുവനന്തപുരം: സംസ്ഥാനത്തെ 7 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ഇരിണാവ് ജനകീയ ആരോഗ്യകേന്ദ്രം 83.51 ശതമാനം, കണ്ണൂര്‍ കൊട്ടില ജനകീയ ആരോഗ്യകേന്ദ്രം 85.22 ശതമാനം, കാസര്‍ഗോഡ് ചോയംകോട് ജനകീയ ആരോഗ്യകേന്ദ്രം 90.68 ശതമാനം, കാസര്‍ഗോഡ് ബിരിക്കുളം ജനകീയ ആരോഗ്യകേന്ദ്രം 90.05 ശതമാനം എന്നിങ്ങനെ സ്‌കോറോടെയാണ് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യകേന്ദ്രം 88.19 ശതമാനം, തൃശൂര്‍ പൊയ്യ കുടുംബാരോഗ്യകേന്ദ്രം 89.50 ശതമാനം, കണ്ണൂര്‍ വളപട്ടണം കുടുംബാരോഗ്യകേന്ദ്രം 92.91 ശതമാനം എന്നിങ്ങനെ 3 വര്‍ഷത്തിന് ശേഷം പുന: അംഗീകാരവും ലഭിച്ചു.

ഇതോടെ സംസ്ഥാനത്തെ ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചത്. 9 ജില്ലാ ആശുപത്രികള്‍, 8 താലൂക്ക് ആശുപത്രികള്‍, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 47 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 170 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 34 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്.
എന്‍.ക്യു.എ.എസ്. അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്. മൂന്ന് വര്‍ഷത്തിന് ശേഷം ദേശീയ സംഘത്തിന്റെ പുന:പരിശോധന ഉണ്ടാകും. കൂടാതെ വര്‍ഷാവര്‍ഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ / നഗര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റ് അശുപത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സെന്റീവ് ലഭിക്കും. ആശുപത്രിയുടെ കൂടുതല്‍ വികസനത്തിന് ഇതും സഹായകരമാകും.
5 വർഷം പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തനിക്ക് തന്നില്ലെങ്കിൽ താൻ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് സാബു പുതുപ്പറമ്പിൽ കഴിഞ്ഞ തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് 2 – വാർഡിൽ നിന്നും നിലവിലെ LDF സ്ഥാനാർഥി ശാന്തമ്മ തോമസിനെ 200 ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയ സാബു പുതുപ്പറമ്പിൽ തന്റെ വിജയത്തിനുശേഷം വരുന്ന അഞ്ചുവർഷവും പ്രസിഡണ്ട് സ്ഥാനം നൽകണമെന്ന് യുഡിഎഫ് വൃത്തങ്ങളെ അറിയിച്ചു. അല്ലാത്തപക്ഷം താൻ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് സാബു പുതുപ്പറമ്പിൽ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലഘട്ടത്തിൽ UDF പ്രവർത്തകർ സാബു പ്രസിഡന്റ് സ്ഥാനാർഥിയാണ് എന്നാണ് വാർഡിൽ പ്രചരണം നടത്തിയത്. 1995 ൽ പൊതുരംഗത്ത് വന്ന സാബു പുതുപ്പറമ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പള്ളം ബ്ലോക്ക് പഞ്ചായത്തംഗം INTUCI സംസ്ഥാന സെക്രട്ടറി, കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള രാഷ്ട്രീയ പാരമ്പര്യമുള്ള കോൺഗ്രസ് പ്രവർത്തകനാണ്. ജാതിമതഭേദമന്യേ സാധാരണക്കാരനോടൊപ്പം എന്നും നിലകൊണ്ട പൊതുപ്രവർത്തകനാണ് സാബു പുതുപ്പറമ്പിൽ തീർച്ചയായും പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി അഞ്ചുവർഷവും സേവനമനുഷ്ഠിക്കുവാൻ യോഗ്യനാണ്..

