EN24TV

മെഡിക്കല്‍ കോളജ് ജീവനക്കാരെ തിരിച്ചെടുത്ത സംഭവം; നടപടി റദ്ദാക്കും…

മെഡിക്കല്‍ കോളേജില്‍ പീഡനത്തിനിരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച ജീവനക്കാരെ ജോലിക്ക് തിരിച്ചെടുത്ത നടപടി റദ്ദാക്കും. ഉത്തരവ് റദ്ദ് ചെയ്യാന്‍ ഡിഎംഇ പ്രിന്‍സിപലിന് നിര്‍ദേശം നല്‍കി.ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് തൈറോയ്ഡ് ശത്രക്രിയ കഴിഞ്ഞ് ഐസിയുവിലായിരുന്ന യുവതിയെ അറ്റന്‍ഡര്‍ ശശീന്ദ്രന്‍ പീഡിപ്പിച്ചത്. കഴിഞ്ഞാഴ്ചയാണ് അഞ്ച് ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് ഉത്തരവ് പുറത്ത് വന്നത്. ജീവനക്കാര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ല എന്നാണ് ഉത്തരവില്‍ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *