EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



pathanamthitta news

മധ്യപ്രദേശ് കോൺ​ഗ്രസ് പ്രചാരണത്തിന ഇന്നു തു‌ടക്കം…

മധ്യപ്രദേശിലെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക ​ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യും. ഈ വർഷം അവസാനത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് ഉജ്വല വിജയം സമ്മാനിക്കുകയാണ് ലക്ഷ്യം. കർണാടക മാതൃകയിലാണ് കോൺ​ഗ്രസ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. പ്രിയങ്കയെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജബൽപുർ മേയറും സിറ്റി കോൺ​ഗ്രസ് പ്രസിഡന്റുമായ ബഹാദൂർ സിം​ഗ് അറിയിച്ചു. രാവിലെ പത്തരയോടെ പ്രിയങ്ക ​ഗാന്ധി ജബൽപുർ വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് നർമദയിലെ ​ഗൗരീഘട്ടിലെത്തി പ്രാർഥന നടത്തും. ഇവിടെ മു​ഗളന്മാരുമായി ഏറ്റുമുട്ടി ധീര രക്തസാക്ഷിയായ റാണി …

മധ്യപ്രദേശ് കോൺ​ഗ്രസ് പ്രചാരണത്തിന ഇന്നു തു‌ടക്കം… Read More »

പഞ്ചാബില്‍ നിന്ന് വീണ്ടും പാക് ഡ്രോണ്‍ പിടികൂടി…

പഞ്ചാബിലെ ടാൺ തരൺ ജില്ലയിൽ നിന്ന് പാക് ഡ്രോൺ പിടികൂടി അതിർത്തി രക്ഷാ സേന. ബിഎസ്എഫിന്റെയും പഞ്ചാബ് പോലീസിന്റെയും സംയുക്ത സംഘമാണ് ടാൺ തരൺ ജില്ലയിൽ നിന്നും ഡ്രോൺ കണ്ടെത്തിയത്. ഡ്രോൺ പൂർണമായും തകർന്ന നിലയിലായിരുന്നു.ഡിഫോടക സാമഗ്രികൾ വഹിക്കുന്നതിനുള്ള ചരടും അതിൽ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പ്രത്യേക വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജോകെ ഗ്രാമത്തിൽ തിരച്ചിൽ നടത്തിയതെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. DJI Matrice 300 RTK സീരീസിന്റെ ക്വാഡ്‌കോപ്റ്ററായിരുന്നു കണ്ടെത്തിയ ഡ്രോൺ.

മദ്യലഹരിയില്‍ റെയില്‍വേ പാളത്തില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷപ്പെടുത്തി…

കൊല്ലംചെങ്കോട്ട പാതയിലെ പാളത്തില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു. അച്ചന്‍കോവില്‍ ചെമ്പനരുവി നിരവില്‍ പുത്തന്‍വീട്ടില്‍ റെജി(39)യാണ് പാളത്തില്‍ കിടന്നുറങ്ങിയത്. എഴുകോണ്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ശനിയാഴ്ച വൈകീട്ട് 6 മണിക്കാണ് സംഭവം. കൊല്ലത്തുനിന്നു പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇ.എസ്.ഐ ആശുപത്രിക്കു സമീപമെത്തിയപ്പോള്‍ യുവാവ് പാളത്തിന്റെ മധ്യത്തില്‍ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടു.വേഗം കുറവായിരുന്നതിനാല്‍ തീവണ്ടി നിര്‍ത്തി ലോക്കോ പൈലറ്റും യാത്രികരും ചേര്‍ന്ന് യുവാവിനെ പാളത്തില്‍നിന്നു പിടിച്ചുമാറ്റി എഴുകോണ്‍ പോലീസില്‍ ഏല്‍പ്പിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളെത്തി …

മദ്യലഹരിയില്‍ റെയില്‍വേ പാളത്തില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷപ്പെടുത്തി… Read More »

മാര്‍ക്ക് ലിസ്റ്റ് വിവാദം; മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ വ്യാപക പ്രതിഷേധം…

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകയ്ക്ക് എതിരെ പൊലീസ് കേസെടുത്തതിൽ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വ്യാപക പ്രതിഷേധം. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ നൽകിയ പരാതിയിലാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.മഹാരാജാസ് കോളജിലെ ആർക്കിയോളജി വിഭാഗം കോ-ഓർഡിനേറ്റർ വിനോദ് കുമാറാണ് കേസിലെ ഒന്നാം പ്രതി. മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ് ജോയ് രണ്ടാം പ്രതിയും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് …

മാര്‍ക്ക് ലിസ്റ്റ് വിവാദം; മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ വ്യാപക പ്രതിഷേധം… Read More »

മണിപ്പൂരിൽ വീണ്ടും സംഘർഷം: മൂന്നുപേർ കൊല്ലപ്പെട്ടു…

രണ്ടുപേർക്ക് പരിക്ക്. ഖോക്കൻ ഗ്രാമത്തിലാണ് വെടിവെപ്പ് ഉണ്ടായത്. മണിപ്പൂർ കലാപം അന്വേഷിക്കാൻ സിബിഐ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കലാപത്തിലെ ഗൂഢാലോചന അന്വേഷിക്കും. കലാപവുമായി ബന്ധപ്പെട്ട് ആറ് കേസുകളും സിബിഐ രജിസ്റ്റർ ചെയ്തു. ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണത്തിന് നേതൃത്വം നല്‍കും. ഗൂഢാലോചന അന്വേഷിക്കാന്‍ സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു.അതേ സമയം മണിപ്പൂർ സംഘർഷത്തിൽ മരണം 98 ആയെന്ന് റിപ്പോർട്ട്. 310 പേർക്ക് പരിക്കേറ്റു. തീവച്ചതുമായി ബന്ധപ്പെട്ട് 4014 കേസുകളും രജിസ്റ്റർ ചെയ്തു. ഭൂരിഭാ​ഗം …

മണിപ്പൂരിൽ വീണ്ടും സംഘർഷം: മൂന്നുപേർ കൊല്ലപ്പെട്ടു… Read More »

പുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്…

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പറവൂര്‍ മണ്ഡലത്തില്‍ പ്രളയത്തിന് ശേഷം നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശത്തു നിന്നും പദ്ധതിക്ക് വേണ്ടി പണം പിരിച്ചെന്ന് ചൂണ്ടിക്കാട്ടി ചാലക്കുടി കാതിക്കൂടം ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് അനുമതി നല്‍കിയതെന്നാണ് റിപോര്‍ട്ട്. പ്രാഥമിക അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഇപ്പോള്‍ വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആരോപണം വസ്തുതാപരമാണെന്ന് …

പുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്… Read More »

ആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം കണ്ടെത്തി…

ചെറുവിമാനം തകര്‍ന്ന് ആമസോണ്‍ കാട്ടില്‍ കാണാതായ ഒരു വയസ്സുകാരന്‍ ഉള്‍പ്പെടെയുള്ള നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം കണ്ടെത്തി. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം ഔദ്യോഗികമായി ട്വിറ്ററില്‍ അറിയിച്ചത്. കൊളംബിയന്‍ സൈന്യം ഉള്‍പ്പെടുന്ന പ്രത്യേക സംഘം നടത്തിയ രക്ഷാ ദൗത്യമാണ് ഒടുവില്‍ വിജയകരമയി പൂര്‍ത്തിയായത്. ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്‌ന206 ചെറുവിമാനം മെയ് ഒന്നിനാണ് ആമസോണ്‍ വനാന്തരഭാഗത്ത് തകര്‍ന്നുവീണത്. ഹ്യൂട്ടോട്ടോ വാസികളായ കുട്ടികളുടെ മാതാവും പൈലറ്റുമുള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രക്ഷപ്പെട്ട 13, ഒമ്പത്, നാല് …

ആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം കണ്ടെത്തി… Read More »