EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



മധ്യപ്രദേശ് കോൺ​ഗ്രസ് പ്രചാരണത്തിന ഇന്നു തു‌ടക്കം…

മധ്യപ്രദേശിലെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണം പ്രിയങ്ക ​ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യും. ഈ വർഷം അവസാനത്തോടെ നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് ഉജ്വല വിജയം സമ്മാനിക്കുകയാണ് ലക്ഷ്യം. കർണാടക മാതൃകയിലാണ് കോൺ​ഗ്രസ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. പ്രിയങ്കയെ വരവേൽക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ജബൽപുർ മേയറും സിറ്റി കോൺ​ഗ്രസ് പ്രസിഡന്റുമായ ബഹാദൂർ സിം​ഗ് അറിയിച്ചു. രാവിലെ പത്തരയോടെ പ്രിയങ്ക ​ഗാന്ധി ജബൽപുർ വിമാനത്താവളത്തിലെത്തും. അവിടെ നിന്ന് നർമദയിലെ ​ഗൗരീഘട്ടിലെത്തി പ്രാർഥന നടത്തും. ഇവിടെ മു​ഗളന്മാരുമായി ഏറ്റുമുട്ടി ധീര രക്തസാക്ഷിയായ റാണി ദുർ​ഗാ ദേവിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തിയ ശേഷമാകും ജബൽപുർ കോർപ്പറേഷൻ മൈതനായിൽ പ്രിയങ്ക പ്രവർത്തകരെ അഭിസംബോധന ചെയ്യും. രണ്ടു ലക്ഷത്തോളം പ്രവർത്തകർ സമ്മേളനത്തിനെത്തുമെന്ന് ബഹാദൂർ സിം​ഗ് അറിയിച്ചു. രാവിലെ 11.30നാണ് പൊതു സമ്മേളനം.

Leave a Comment

Your email address will not be published. Required fields are marked *