ചാന്ദ്രയാൻ 3 വിക്ഷേപണം ജൂലായ് പകുതിയിൽ…
ഇന്ത്യയുടെ ചാന്ദ്രദൗത്യം ചാന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ജൂലായ് 12 നും 19 നും ഇടയിൽ നടത്താനുള്ള തീവ്രശ്രമത്തിലാണെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് പറഞ്ഞു.ഉപഗ്രഹം ബംഗളൂരുവിലെ യു.ആർ.റാവു ഉപഗ്രഹ കേന്ദ്രത്തിൽനിന്ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെത്തിയിട്ടുണ്ട്.അവിടെ അതിന്റെ അന്തിമഘട്ടപ്രവർത്തനങ്ങൾ നടക്കുകയാണ്.