EN24TV

അസമില്‍ ബിജെപി വനിതാ നേതാവിനെ കൊലപ്പെടുത്തി റോഡരികില്‍ തള്ളി…

അസമില്‍ ബിജെപിയുടെ വനിതാ നേതാവിനെ കൊലപ്പെടുത്തി റോഡരികില്‍ തള്ളി. ബിജെപി ഗോല്‍പാര ജില്ല സെക്രട്ടറി ജൊനാലി നാഥാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാണ് ദേശീയപാത17ലെ കൃഷ്ണായ സല്‍പാര്‍ മേഖലയില്‍ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് ഇസ് ലാംപുരിലേക്ക് പോയ ജൊനാലി നാഥിനെ കാണാനില്ലെന്ന് കാണിച്ച് അന്നുതന്നെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ദേശീയപാതയോരത്ത് തള്ളിയ നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് മാര്‍ക്കറ്റില്‍ വച്ചാണ് ഇവരെ അവസാനമായി കണ്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ജൊനാലി നാഥിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റ പാടുകള്‍ കണ്ടെത്തിയെന്നും മറ്റെവിടെയെങ്കിലും വച്ച് കൊല ചെയ്ത ശേഷം വഴിയരികില്‍ മൃതദേഹം ഉപേക്ഷിച്ചതാണെന്നുമാണ് പോലിസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു. ഗോല്‍പാറ ജില്ലയിലെ മാട്ടിയാ ബസാര്‍ മേഖലയില്‍ തുണിക്കട ഉടമയായ ഹസനുര്‍ ഇസ്‌ലാമിനെയാണ് അറസ്റ്റ് ചെയ്തത്.

Leave a Comment

Your email address will not be published. Required fields are marked *