EN24TV

മദ്യലഹരിയില്‍ റെയില്‍വേ പാളത്തില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷപ്പെടുത്തി…

കൊല്ലംചെങ്കോട്ട പാതയിലെ പാളത്തില്‍ മദ്യലഹരിയില്‍ കിടന്നുറങ്ങിയ യുവാവിനെ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ചു. അച്ചന്‍കോവില്‍ ചെമ്പനരുവി നിരവില്‍ പുത്തന്‍വീട്ടില്‍ റെജി(39)യാണ് പാളത്തില്‍ കിടന്നുറങ്ങിയത്. എഴുകോണ്‍ റെയില്‍വേ സ്‌റ്റേഷനു സമീപം ശനിയാഴ്ച വൈകീട്ട് 6 മണിക്കാണ് സംഭവം. കൊല്ലത്തുനിന്നു പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇ.എസ്.ഐ ആശുപത്രിക്കു സമീപമെത്തിയപ്പോള്‍ യുവാവ് പാളത്തിന്റെ മധ്യത്തില്‍ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടു.വേഗം കുറവായിരുന്നതിനാല്‍ തീവണ്ടി നിര്‍ത്തി ലോക്കോ പൈലറ്റും യാത്രികരും ചേര്‍ന്ന് യുവാവിനെ പാളത്തില്‍നിന്നു പിടിച്ചുമാറ്റി എഴുകോണ്‍ പോലീസില്‍ ഏല്‍പ്പിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളെത്തി യുവാവിനെ കൂട്ടിക്കൊണ്ടുപോയി. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ പാളത്തിലേക്ക് മരങ്ങള്‍ ഒടിഞ്ഞുവീണതിനാല്‍ ഈ ഭാഗത്ത് തീവണ്ടികള്‍ വേഗം കുറച്ചുപോകാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതാണ് യുവാവിന് രക്ഷയായത്.

Leave a Comment

Your email address will not be published. Required fields are marked *