നവീന്റെ മരണം; ദിവ്യ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ കസ്റ്റഡിയിലാണ്
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷയായിരുന്ന പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ കസ്റ്റഡിയിലാണ് ദിവ്യ. എത്രയോ മുന്‍പ് അറസ്റ്റ് ചെയ്യാമായിരുന്നു. കുടുംബത്തിന്റെ കൂടെയാണെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ദിവ്യക്കൊപ്പമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പാര്‍ട്ടിയാണ് ദിവ്യയെ സഹായിച്ചത്. നീതി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. …
നവീന്റെ മരണം; ദിവ്യ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ കസ്റ്റഡിയിലാണ് Read More »