EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



latest news

സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എന്‍ഐഎയ്ക്ക്…

കര്‍ണാടകയിലെ ഗുണ്ടാ നേതാവും ബജ്‌റങ് ദള്‍ നേതാവുമായ സുഹാസ് ഷെട്ടിയുടെ കൊലപാതകത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. പോലിസ് റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ എന്‍ഐഎയ്ക്ക് കൈമാറിയശേഷം വിശദമായി ചോദ്യംചെയ്യും. കേസില്‍ ഇതുവരെ 11 പേരെ മംഗളൂരു പോലിസ് അറസ്റ്റുചെയ്തിട്ടുണ്ട്. കഴിഞ്ഞ മേയ് ഒന്നിന് ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ ടൗണില്‍വച്ചായിരുന്നു സുഹാസ് ഷെട്ടി കൊല്ലപ്പെട്ടത്.ഇതുസംബന്ധിച്ച ഓര്‍ഡര്‍ ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് എന്‍ഐഎ കൈപ്പറ്റി.

കോൺടാക്ട്, മുഹമ്മദ് ഷാ പ്രസിഡന്റ്, എം.എം. സലിം ജനറൽ സെക്രട്ടറി.

ചലച്ചിത്ര – ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്‌ധരുടെയും സംഘടനയായ കോൺടാക്‌ടിൻ്റെ 2025 -2027 വർഷങ്ങളിലെ പ്രസിഡൻറായി മുഹമ്മദ് ഷായെയും, ജനറൽ സെക്രട്ടറിയായി എം.എം.സലീമിനെയും തിരഞ്ഞെടുത്തു. ട്രഷറർ : വിനീത് അനിൽ, വൈസ് പ്രസിഡൻ്റ് : വഞ്ചിയൂർ പ്രവീൺ കുമാർ, സെക്രട്ടറി : പ്രിയ രാജ്.എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക്, സി.ആർ. ചന്ദ്രൻ, ഗിരിജാ സുരേന്ദ്രൻ, റ്റി.റ്റി. ഉഷ, സോജപ്പൻ കാവാലം, പ്രശാന്ത് കുമാർ, രമേശ് അമ്മാനത്ത്, സുനിൽ തിരുവല്ലം, ദിയാ ചാലക്കുടി, ഷീജ മിയ, രമേഷ് വൈഡ് വിഷൻ, അജയകുമാർ …

കോൺടാക്ട്, മുഹമ്മദ് ഷാ പ്രസിഡന്റ്, എം.എം. സലിം ജനറൽ സെക്രട്ടറി. Read More »

എസ്എസ്എല്‍സി / പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സിപി ട്രസ്റ്റിന്റെ ആദരം…

തൃശ്ശൂർ : 2024|2025 അധ്യയനവര്‍ഷത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും സിപി ട്രസ്റ്റ് ആദരിക്കുന്നു.വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കാൻ സി പി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് ഈ വര്‍ഷം എഡ്യൂക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ് 2025 എന്ന പരിപാടി സംഘടിപ്പിക്കുന്നത്.നക്ഷത്രത്തിളക്കം എന്ന ഈ പരിപാടി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി …

എസ്എസ്എല്‍സി / പ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സിപി ട്രസ്റ്റിന്റെ ആദരം… Read More »

കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം…

കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയാണ് മോദിയെ ക്ഷണിച്ചത്. മാർക്ക് കാർണിയുടെ ക്ഷണം സ്വീകരിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന് നന്ദി അറിയിച്ചു.മികച്ച ജനാധിപത്യ രാഷ്ട്രങ്ങള്‍ എന്ന നിലയ്ക്ക്, പരസ്പര ബഹുമാനത്തിലും സഹകരണത്തിലും ഇന്ത്യയും കാനഡയും മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഉച്ചകോടിയിലെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നുവെന്നും മോദി വ്യക്തമാക്കി. ഇന്ത്യയ്ക്കും കാനഡയ്ക്കുമിടയിൽ നയതന്ത്രബന്ധം വഷളായിരിക്കെ, ആതിഥേയരായ കാനഡ ഇന്ത്യയെ ക്ഷണിക്കുമോ എന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇതിനിടെയാണ് മാർക്ക് കാർണിയുടെ …

കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം… Read More »

ദാരിദ്രം പറഞ്ഞിരുന്ന പഴയ കെഎസ്ആർടിസി അല്ല ഇപ്പോഴുള്ളത്: മന്ത്രി കെ.ബി. ഗണേഷ് കുമാർ…

വിഴിഞ്ഞം ഡിപ്പോയിൽ ശീതീകരിച്ച ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറും സ്ത്രീകളുടെ വിശ്രമ മന്ദിരവും ഉദ്ഘാടനം ചെയ്തു കെഎസ്ആർടിസിയുടെ പ്രീമിയം എസി ബസ്, മുന്നാറിലെ ഡബിൾ ഡെക്കർ ബസ്, വെയിറ്റിംഗ് റൂം, ഡ്രൈവിംഗ് സ്കൂൾ എന്നിവയിലൂടെ കെഎസ്ആർടിസിയുടെ വരുമാനം വർധിച്ചുവെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി.ഗണേഷ് കുമാർ. ദാരിദ്ര്യവും പഞ്ഞവും കൊണ്ട് ഞെരുങ്ങുന്ന പഴയ കെഎസ്ആർടിസി അല്ല നിലവിലുള്ളതെന്നും മന്ത്രി. വിഴിഞ്ഞം ഡിപ്പോയിൽ ശീതീകരിച്ച ടിക്കറ്റ് ആൻഡ് ക്യാഷ് കൗണ്ടറും സ്ത്രീകളുടെ വിശ്രമ മന്ദിരവും ഉദ്ഘാടനം ചെയ്ത് …

ദാരിദ്രം പറഞ്ഞിരുന്ന പഴയ കെഎസ്ആർടിസി അല്ല ഇപ്പോഴുള്ളത്: മന്ത്രി കെ.ബി. ഗണേഷ് കുമാർ… Read More »

ബെംഗളൂരു ദുരന്തത്തിൽ നടുങ്ങി രാജ്യം പൊലിഞ്ഞത് 11 ജീവനുകൾ, 47 പേർക്ക് പരിക്ക്, സുരക്ഷാ വീഴ്ചയെന്ന് വിമർശനം…

ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് താരങ്ങളെയും വഹിച്ചുകൊണ്ടുള്ള ബസ് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ എത്തുമ്പോൾ ആരാധകർ ആവേശത്തിലായിരുന്നു. എന്നാൽ ആ ആവേശം ഒരു ദുരന്തമായി മാറാൻ അധികം സമയമെടുത്തില്ല. ഐപിഎൽ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം.തിക്കിലും തിരക്കിലും പെട്ട് പതിനൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. 47 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഇവർ ചികിത്സയിലാണ്.അതിനിടെ റോയൽ ചലഞ്ചേഴ്സ് മാനേജ്മെന്റിനെതിരെയും പ്രതിഷേധം ശക്തമാണ്.സർക്കാരിൻറെ അനാസ്ഥയെണിതെന്നാണ് ബിജെപിയുടെ ആരോപണം.

സർക്കാർ സഹായം എത്തുക ഏറ്റവും അർഹരായവരുടെ കരങ്ങളിൽ: മന്ത്രി എം ബി രാജേഷ്…

സർക്കാർ സഹായങ്ങൾ ഏറ്റവും അനുയോജ്യരും അർഹരുമായവർക്ക് ലഭിക്കും എന്നതാണ് പിണറായി സർക്കാരിന്റെ മുഖമുദ്ര എന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് . പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ ശിലാസ്ഥാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .സമയ ബന്ധിതമായി വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിലൂടെ ഈ സർക്കാരിൻ്റെ മികവ് വിളിച്ചോതുകയാണ്. ഈ കാര്യത്തിൽ സർക്കാരിനോടുള്ള വിശ്വാസത്തിൻ്റെ തെളിവാണ് ഭൂമിയും പണവും സംഭാവനകളായി സർക്കാരിലേക്ക് ലഭിക്കുന്നതും ആ തുക കൃത്യമായി …

സർക്കാർ സഹായം എത്തുക ഏറ്റവും അർഹരായവരുടെ കരങ്ങളിൽ: മന്ത്രി എം ബി രാജേഷ്… Read More »

കിളിമാനൂർ വെള്ളല്ലൂർ ഗവ LPS ൻ്റെ മിനി ബസ് കുട്ടികളുമായി വയലിലേക്ക് മറിഞ്ഞു…

5 ഓളം കുട്ടികൾ ഉണ്ടായിരുന്നു…6 വിദ്യാർത്ഥികൾക്ക് സാരമായ പരിക്കുകൾ സംഭവിച്ചു. കുട്ടികളെയും ബസ് ജീവനക്കാരെയും ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍…

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍. 23 വയസ്സുള്ള യുവാവും 21 വയസ്സുള്ള യുവതിയുമാണ് പിടിയിലായത്. സമീപകാലത്ത് തിരുവനന്തപുരം വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. ബാങ്കോക്കില്‍ നിന്നെത്തിയ വിമാനത്തിലാണ് യുവാവും യുവതിയും ഉണ്ടായിരുന്നത്. പരിശോധനയില്‍ ബാഗില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്.