കേരള ഫിലിം പോളിസി കോൺക്ലേവ്….
മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നിർണായക ഘട്ടത്തിനാണ് നാം സാക്ഷ്യം വഹിക്കാൻ പോകുന്നത്. സിനിമയുടെ സമസ്ത മേഖലകളെയും പരിഗണിച്ചും എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുമുള്ള ഒരു സമഗ്ര സിനിമാ നയ രൂപീകരണത്തിലേക്കാണ് കേരളം കടക്കുന്നത്. ഒരു ജനാധിപത്യപരമായ, പങ്കാളിത്ത സ്വഭാവമുള്ള ഈ സിനിമാ നയരൂപീകരണം ഒരുപക്ഷേ ലോകസിനിമാ ചരിത്രത്തിൽത്തന്നെ ആദ്യമായിരിക്കും.സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുക, സാംസ്കാരിക ക്രിയാത്മക വ്യവസായത്തിന്റെ (Cultural Creative Industry) സാധ്യതകൾ പരിശോധിക്കുക, തൊഴിൽ നിയമങ്ങൾ സിനിമാ മേഖലയ്ക്ക് ബാധകമാക്കുക, സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ശക്തമാക്കുക …