ഹമാസ് രാഷ്ട്രീയകാര്യ മേധാവി യഹ്‌യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍.
ഗസയില്‍ സയണിസ്റ്റ് സൈന്യം നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.എന്നാല്‍,ഹമാസ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. 2023 ഒക്ടോബര്‍ ഏഴിലെ ഐതിഹാസികമായ തൂഫാനുല്‍ അഖ്‌സയുടെ മുഖ്യസൂത്രധാരനായി കരുതപ്പെടുന്ന യഹ്‌യാ സിന്‍വാര്‍ ഗസയില്‍ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.ശത്രുവിന്റെ അഹന്തയെയും അഹങ്കാരത്തെയും അവകാശവാദങ്ങളെയും അതിനേക്കാള്‍ ശക്തിയില്‍ പ്രഹരിച്ചിരുന്ന യഹ്‌യാ, സയണിസ്റ്റുകളുടെ ഏറ്റവും പ്രധാന സൈനിക ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2021 മെയ് 27ന് ഗസ തെരുവിലൂടെ പരസ്യമായി നടന്ന് ഇസ്രായേലിനെ വെല്ലുവിളിച്ചത് ലോകമെമ്പാടും …
ഹമാസ് രാഷ്ട്രീയകാര്യ മേധാവി യഹ്‌യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍. Read More »