അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കന്‍ പാര്‍ടിക്ക് മുൻതൂക്കം. ഓക്‌ലഹോമ, മിസിസ്സിപ്പി, മിസോറി, അലബാമ, ടെനിസി, കെന്റക്കി, ഇൻഡ്യാന, വെസ്റ്റ് വിർജീനിയ, സൗത്ത് കാരോലൈന, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളിൽ ഡോണൾഡ് ട്രംപ് ജയിച്ചു. വെർമോണ്ട്, മേരിലാൻഡ്, കനക്ടികട്ട്, റോഡ് ഐലൻഡ് എന്നീ സംസ്ഥാനങ്ങളിൽ കമല ഹാരിസ് വിജയിച്ചു. മൂന്ന് സംസ്ഥാനങ്ങളില്‍ ഡെമോക്രാറ്റിക് പാര്‍ടി ലീഡ് ചെയ്യുമ്പോള്‍ 23 സംസ്ഥാനങ്ങളില്‍ റിപ്പബ്ലിക് പാര്‍ടി ലീഡ് ചെയ്യുന്നു. ന്യൂ ഹാംപ്ഷയറിലെ ചെറുപട്ടണമായ ഡിക്‌സ്‌വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. എല്ലാ തെരഞ്ഞെടുപ്പിലും ആദ്യം വോട്ടുചെയ്യുന്നത് ഡിക്‌സ്‌വിൽ നോച്ചിലാണ്. ആറ് വോട്ടർമാർ മാത്രമാണ് ഇവിടെയുള്ളത്. കമലാ ഹാരിസിനും ട്രംപിനും മൂന്നുവീതം വോട്ട് ലഭിച്ചു. 538 ഇലക്ടറൽ വോട്ടുകളിൽ 270 ആണ് ജയിക്കാൻ വേണ്ട ഭൂരിപക്ഷം. നിലവിൽ കമലാ ഹാരിസിന് 117ഉം ട്രംപിന് 205ഉം ഇലക്ടറൽ വോട്ടുകളാണ് ലഭിച്ചിട്ടുള്ളത്.
പൊലീസ് നടപ്പാക്കിയത് സിപിഎം-ബിജെപി അജണ്ട; വികെ ശ്രീകണ്ഠൻ എം പി …
അർദ്ധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾക്കെതിരെ ഉൾപ്പെടെ നടത്തിയ പൊലീസ് അതിക്രമം ബിജെപി-സിപിഎം അജണ്ട പ്രകാരമെന്ന് വികെ ശ്രീകണ്ഠൻ എംപി. 12 മണിക്ക് ശേഷം തുടങ്ങിയ നാടകം 3 മണിക്ക് ആണ് അവസാനിച്ചത്. വനിതാ നേതാക്കളുടെ രണ്ട് മുറികളിൽ പരിശോധന നടത്തിയിട്ട് ഒന്നും കിട്ടിയിട്ടില്ല. ഒരു വിവരം പോലീസിന് കിട്ടി. ആ വിവരം വെച്ച് വരുന്ന പൊലീസ് പാലിക്കേണ്ട നടപടികൾ പാലിച്ചില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു. യാതൊരു പരിശോധനയും നടത്തിയില്ല. യൂണിഫോം ഇല്ലാത്ത പുരുഷ പൊലീസ് ആണ് വനിത നേതാക്കളുടെ മുറികളിൽ കടന്നുകയറിയത്. വനിതാ പോലീസിന്റെ സാന്നിധ്യം അപ്പോൾ ഇല്ലായിരുന്നു. പൊലീസ് നരനായാട്ട് ആണ് നടന്നത്. ഇവിടെ നടന്ന അന്തർ നാടകം ബിജെപിയും സിപിഎമ്മും തമ്മിലുള്ള അജണ്ട പ്രകാരമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം-ബിജെപി തിരക്കഥയാണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്.
ഇസ്രയേല്‍ പ്രതിരോധമന്ത്രിയെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു …
ഇസ്രായേല്‍ യുദ്ധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. ഗസയിലും ലെബനാനിലും നടക്കുന്ന അധിനിവേശം വേണ്ട രീതിയില്‍ മുന്നോട്ടുപോവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കുന്നതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്ന നെതന്യാഹുവിന്റെ കത്തും പുറത്തുവന്നു.യുദ്ധകാലത്ത് പരസ്പര വിശ്വാസം നഷ്ടപ്പെടുന്നത് ഇസ്രായേലിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു ഗാലന്റിന് അയച്ച കത്ത് പറയുന്നു. ” യുദ്ധം തുടങ്ങിയ സമയത്ത് നല്ല രീതിയില്‍ സഹകരിച്ചാണ് നാം പ്രവര്‍ത്തിച്ചത്. അതിന്റെ ഗുണവും ഇസ്രായേലിനുണ്ടായി. എന്നാല്‍, ഇപ്പോള്‍ ആ വിശ്വാസത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ക്കെതിരായ നടപടികള്‍ നിങ്ങള്‍ സ്വീകരിച്ചു. ഇത് ഇസ്രായേലിന്റെ ശത്രുക്കളെ സഹായിക്കുന്നതിന് തുല്യമാണ്. നിങ്ങളുടെ പ്രവൃത്തികളില്‍ ശത്രുക്കള്‍ സന്തോഷിക്കുന്നു. യുദ്ധം ശരിയായ രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ നിങ്ങള്‍ കഴിഞ്ഞിട്ടില്ല. ഇത്തരത്തില്‍ മുന്നോട്ടുപോവാന്‍ സാധിക്കില്ലെന്നാണ് മന്ത്രിസഭയുടെ വിലയിരുത്തല്‍. അതിനാല്‍, നിങ്ങളെ പ്രതിരോധമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുകയാണ്.” കത്ത് പറയുന്നു.വിദേശകാര്യമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പുതിയ പ്രതിരോധമന്ത്രിയായി ചുമതലയേല്‍ക്കുമെന്നും പ്രസ്താവനയിലുണ്ട്.