ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ മരിച്ചു…
സൈനിക ടാങ്കുകളുടെ പരിശീലനത്തിനിടെ ഒഴുക്കില്‍പ്പെട്ട് അഞ്ച് സൈനികര്‍ മരിച്ചു. അഞ്ചുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ദൗലത് ബേഗ് ഓള്‍ഡിയില്‍ നദി മുറിച്ചുകടക്കുന്നതിനിടെ ടി72 ടാങ്ക് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം. പരിശീലനത്തിനിടെ നദിയില്‍ പെട്ടെന്ന് ജലനിരപ്പ് വര്‍ധിക്കുകയായിരുന്നു.ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ലേയില്‍നിന്ന് 148 കിലോമീറ്റര്‍ അകലെ ന്യോമചുഷൂല്‍ മേഖലയിലെ മന്ദിര്‍ മോര്‍ഹില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കത്വയിൽ ഒരു ജവാന് വീരമൃത്യു; കശ്മീരിൽ …
ലഡാക്കില്‍ സൈനിക പരിശീലനത്തിനിടെ ടാങ്ക് ഒഴുക്കില്‍പ്പെട്ടു; അഞ്ച് സൈനികര്‍ മരിച്ചു… Read More »