EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ലെബനനില്‍ വീണ്ടും സ്‌ഫോടനം; പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു…

പേജറുകള്‍ പൊട്ടിത്തെറിച്ച് മണിക്കൂറുകള്‍ കഴിയുന്നതിന് പിന്നാലെ ലെബനനില്‍ ഹിസ്ബുല്ല കേന്ദ്രത്തില്‍ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന വാക്കി ടോക്കികളാണ് ബെയ്‌റൂത്തിലെ ശക്തികേന്ദ്രത്തില്‍ പൊട്ടിത്തെറിച്ചത്. ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചതിന് സമാനമാണ് പുതിയ സ്‌ഫോടനവും.ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിരവധി വാക്കി ടോക്കികള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് കാറുകള്‍ക്കുള്ളില്‍ വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ലെബനനിലെ ബേക്ക മേഖലയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെയുണ്ടായ പേജര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ മയ്യിത്തുകള്‍ മറവു ചെയ്യുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ സംബന്ധിച്ച ജനക്കൂട്ടത്തിനിടയിലും വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചു. സ്ഫോടനം ശബ്ദം കേട്ട് പരിഭ്രാന്തരായ സ്ത്രീകള്‍ അടക്കമുള്ളവര്‍ നാലു പാടും ചിതറിയോടി. വാക്കിടോക്കി സ്ഫോടനത്തില്‍ വീടുകളിലും ഫ്ളാറ്റുകളിലും വാഹനങ്ങളിലും തീ പടര്‍ന്നുപിടിച്ചു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ …

രാജ്യത്തിന്റെ ഫെഡറൽ – ജനാധിപത്യ സംവിധാനങ്ങളെ തകർത്തെറിയുന്ന ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’ സംവിധാനം അടിച്ചേൽപ്പിക്കാനുറച്ച് മൂന്നാം നരേന്ദ്രമോദി സർക്കാർ. മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ നേതൃത്വത്തിൽ ഉന്നതാധികാരസമിതി തയ്യാറാക്കിയ റിപ്പോർട്ടിന് കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി. രാജ്യത്ത് രണ്ട്‌ ഘട്ടമായി തെരഞ്ഞെടുപ്പ്‌ നടത്താനാണ് നീക്കം. ആദ്യഘട്ടത്തിൽ ലോക്‌സഭാ, നിയമസഭാതെരഞ്ഞെടുപ്പ്‌ ഒരുമിച്ചും 100ദിവസത്തിന്‌ ശേഷം തദ്ദേശ തെരഞ്ഞെടുപ്പും നടത്തണമെന്നാണ് കോവിന്ദ് സമിതി നിർദേശം.എല്ലാ തെരഞ്ഞെടുപ്പുകൾക്കും വേണ്ടി പൊതുവോട്ടർപ്പട്ടിക തയ്യാറാക്കണമെന്നും റിപ്പോർട്ടിലുണ്ട്. ശൈത്യകാല സമ്മേളനത്തിൽ  ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌’  ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ശുപാർശ നടപ്പിലാക്കാൻ പുതിയ സമിതി ഉടൻ രൂപീകരിക്കുമെന്ന്‌ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്‌ അറിയിച്ചു. ഒറ്റ തെരഞ്ഞെടുപ്പ്‌ എന്നു മുതല്‍ നടപ്പാക്കണമെന്ന് റിപ്പോർട്ടിൽ പരാമർശമില്ലെങ്കിലും 2029 മുതൽ ഇത്‌ നടപ്പാക്കാനാണ്‌ നീക്കമെന്ന്‌ ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. അങ്ങനെവന്നാൽ 17 സംസ്ഥാനങ്ങളിലെ സർക്കാരുകളുടെ കാലാവധി 3 വർഷമോ അതിൽ താഴെയൊ ആയി വെട്ടിച്ചുരുക്കേണ്ടിവരും.

Leave a Comment

Your email address will not be published. Required fields are marked *