മുംബെയിൽ കെട്ടിടത്തിന് തീപിടിച്ച് ഏഴു പേർ മരിച്ചു. ഒരു കുടുംബത്തിലെ ഏഴ് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ സിദ്ധാർഥ് കോളനിയിലെ ലെവൽ വൺ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കടയും താമസസ്ഥലവും ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിനാണ് തീ പിടിച്ചത്. താഴെ കടയും മുകളിൽ താമസസൗകര്യവുമാണ് ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാൽ എല്ലാവരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പാരിസ് ഗുപ്ത(7),മഞ്ജു പ്രേംഗുപ്ത (30), അനിതാഗുപ്ത (37), പ്രേംഗുപ്ത (30), നരേന്ദ്ര ഗുപ്ത (30) എന്നിവരാണ് മരിച്ചവർ. മരിച്ച രണ്ടു പേരുടെ വിവരങ്ങൾ കൂടി ലഭിക്കാനുണ്ട്.