അഴിമതി വിമുക്തമായ പൊലീസ് സംവിധാനം വേണമെന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും കുറ്റാന്വേഷണത്തില്‍ കേരളാ പൊലീസ് മുന്നില്‍ നില്‍ക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.ആഭ്യന്തരത്തില്‍ മികച്ച ഇടപെടല്‍ പിണറായി സര്‍ക്കാര്‍ നടത്തി. ദുരന്തത്തില്‍ പൊലീസ് സേന വഹിച്ച പങ്ക് വലുതാണ്. സ്വര്‍ണക്കടത്ത് ക്രമസമാധാന പ്രശ്‌നമായി മാറി. അങ്ങനെ വരുമ്പോള്‍ പൊലീസിന് ഇടപെടാതിരിക്കാന്‍ കഴിയില്ല. നിരവധി സ്വര്‍ണം പിടിച്ചു. ആ ദൗത്യമാണ് പൊലീസ് നിര്‍വഹിച്ചു വന്നത്. ഇതിന് എതിരെയാണ് അന്‍വര്‍ കുരിശു യുദ്ധം പ്രഖ്യാപിക്കുന്നത്. കുറ്റക്കാര്‍ എന്ന് തെളിഞ്ഞാല്‍ കടുത്ത നടപടി ഉണ്ടാകും. എം ആര്‍ അജിത് കുമാറിന് എതിരെ ആരോപണം വന്നു. ഒരു മാസം അന്വേഷണത്തിന് സമയം നല്‍കി.
സര്‍ക്കാരിന് ആരുടെയും മുഖം നോക്കേണ്ട കാര്യമില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം വന്നാല്‍ ഉടന്‍ നടപടിയെടുക്കാന്‍ കഴിയില്ല. അത് ഭരണത്തെ ബാധിക്കുന്ന തെറ്റായ കീഴ്വഴക്കമാണ്. എന്നാല്‍ ഏത് ഉന്നത ഉദ്യോഗസ്ഥന്‍ ആയാലും തെറ്റു കണ്ടെത്തിയാല്‍ കര്‍ക്കശമായ നടപടിയെടുക്കും. എഡിജിപി- ആര്‍എസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനഘട്ടത്തിലാണ്. റിപ്പോര്‍ട്ട് കിട്ടിയാല്‍ ആരോപണം ശരിയെങ്കില്‍ കര്‍ക്കശമായ നടപടിയെടുക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.