ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷിക ദിനമായ ഒക്ടോബർ ഏഴിന് ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഗാസയിലുടനീളം 77 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിനെതിരെ ഹമാസ് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആക്രമണം. ഒന്നാം വാർഷിക ദിനത്തിൽ ഇന്നലെ ഇസ്രയേല്‍ തുറമുഖ നഗരമായ ഹൈഫയിൽ ഹിസ്ബുളള ആക്രമണം നടത്തിയിരുന്നു.അതേസമയം കിഴക്കൻ ലബനനിലെ ഹിസ്ബുള്ളയുടെ 120 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഒരു മണിക്കൂറിനുള്ളിലാണ് 120 കേന്ദ്രങ്ങളിൽ ഇസ്രയേൽ സൈന്യം വ്യോമാക്രമണം നടത്തിയത്. എന്നാൽ ഒക്ടോബർ ഏഴിന് തന്റെ രാജ്യം നേരിട്ട അക്രമം ഒരിക്കലും ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ഗാസയിലും ലെബനനിലും നടത്തിയ ആക്രമണങ്ങളെ ന്യായീകരിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യെമനിൽ നിന്ന് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തെ തടഞ്ഞതായും ഇസ്രയേൽ സൈന്യം അറിയിച്ചു.