ജമ്മുകശ്മീര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ നടന്ന ആകെയുള്ള 90 സീറ്റുകളില്‍ നിലവില്‍ സഖ്യം 24 സീറ്റുകളില്‍ വിജയിച്ചു കഴിഞ്ഞു. ബിജെപി അഞ്ചു സീറ്റുകളിലും വിജയിച്ചു. മൂന്നു സീറ്റുകള്‍ സ്വതന്ത്രര്‍ സ്വന്തമാക്കി. വോട്ടെണ്ണല്‍ പൂര്‍ത്തിയാവാത്ത ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് സഖ്യമാണ് ലീഡ് ചെയ്യുന്നത്. മുതിര്‍ന്ന സിപിഎം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി തുടര്‍ച്ചയായ അഞ്ചാം തവണ കുല്‍ഗാം സീറ്റില്‍ വിജയിച്ചു. ചെനാനി, ഉദ്ധംപൂര്‍ ഈസ്റ്റ്, ബില്ലാവര്‍, ബസോഹി, ജമ്മു വെസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്.നൗഷറ സീറ്റില്‍ ബിജെപി ജമ്മുകശ്മീര്‍ സംസ്ഥാന പ്രസിഡന്റ് രവീന്ദ്രര്‍ റൈന നാഷണല്‍ കോണ്‍ഫറന്‍സിന്റെ സുരീന്ദര്‍ ചൗധുരിയോട് 7819 വോട്ടിന് പരാജയപ്പെട്ടു. ബനിയിലെ സിറ്റിങ് എംഎല്‍എയായ ബിജെപി നേതാവ് ജെവാന്‍ ലാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ഡോ.രാമേശ്വര്‍ സിങ്ങിനോട് ഏറ്റുമുട്ടി 2048 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. സുരാന്‍കോട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഷാനവാസിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ചൗധുരി മുഹമ്മദ് അക്രം പരാജയപ്പെടുത്തി. കത്‌വ ഉള്‍പ്പെടുന്ന ബസോഹി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും വിജയിച്ചു.