വധഭീഷണിയെ തുടർന്ന് ഷാരുഖ് ഖാന് വൈപ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഇതോടെ ആറ് സായുധ സുരക്ഷാ ഉദ്യോഗസ്ഥർ സദാസമയവും ഷാരുഖിനൊപ്പമുണ്ടാകും. നേരത്തെ രണ്ടുപേർ മാത്രമായിരുന്നു സുരക്ഷാ സംഘത്തിലുണ്ടായിരുന്നത്. മുംബൈയിലെ ബാന്ദ്ര പോലീസ് സ്റ്റേഷനിൽ കഴിഞ്ഞ ഒക്ടോബറിലാണ് ഭീഷണി ഫോൺ സന്ദേശം എത്തിയത്.ഛത്തീസ്‌ഗഡ് തലസ്ഥാനമായ റായ്‌പുരിൽ നിന്നായിരുന്നു കോൾ. ഷാരുഖ് ഖാനെ വധിക്കുമെന്നും വധിക്കാതിരിക്കണമെങ്കിൽ 50 ലക്ഷം രൂപ നൽകണം എന്നുമായിരുന്നു ആവശ്യം.ഫൈസൽ എന്നയാളുടെ ഫോൺ നമ്പരിൽ നിന്നാണ് ഭീഷണി എത്തിയതെന്ന് സൈബർസെല്ലിന്റെ സഹായത്തോടെ പോലീസ് കണ്ടത്തിയിരുന്നു.
പിപി ദിവ്യക്കെതിരെ നടപടിയെടുത്ത് സിപിഎം; പ്രാഥമിക അംഗത്വത്തിലേക്ക് തരംതാഴ്ത്തി …
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന പിപി ദിവ്യക്കെതിരെ ഒടുവിൽ നടപടിയെടുത്ത് സിപിഎം. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്. ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച തലശേരി കോടതി വിധി പറയാനിരിക്കെയാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തത്.ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്ന് ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.