EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



ഹമാസ് രാഷ്ട്രീയകാര്യ മേധാവി യഹ്‌യാ സിന്‍വാറിനെ വധിച്ചതായി ഇസ്രായേല്‍.

ഗസയില്‍ സയണിസ്റ്റ് സൈന്യം നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന്‌ ഇസ്രായേല്‍ വിദേശകാര്യമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.എന്നാല്‍,ഹമാസ് സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. 2023 ഒക്ടോബര്‍ ഏഴിലെ ഐതിഹാസികമായ തൂഫാനുല്‍ അഖ്‌സയുടെ മുഖ്യസൂത്രധാരനായി കരുതപ്പെടുന്ന യഹ്‌യാ സിന്‍വാര്‍ ഗസയില്‍ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയായിരുന്നു.ശത്രുവിന്റെ അഹന്തയെയും അഹങ്കാരത്തെയും അവകാശവാദങ്ങളെയും അതിനേക്കാള്‍ ശക്തിയില്‍ പ്രഹരിച്ചിരുന്ന യഹ്‌യാ, സയണിസ്റ്റുകളുടെ ഏറ്റവും പ്രധാന സൈനിക ലക്ഷ്യങ്ങളിലൊന്നായിരുന്നു. 2021 മെയ് 27ന് ഗസ തെരുവിലൂടെ പരസ്യമായി നടന്ന് ഇസ്രായേലിനെ വെല്ലുവിളിച്ചത് ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.

അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ സകല തന്ത്രങ്ങളെയും നിമിഷനേരം കൊണ്ട് ഭേദിച്ച തൂഫാനുല്‍ അഖ്‌സയ്ക്ക് പകരം ചോദിച്ചിറങ്ങിയ നെതന്യാഹുവിനും സയണിസ്റ്റ് സൈന്യത്തിനും ഇപ്പോള്‍ ഏറ്റവും ചുരുങ്ങിയത് മൂന്നു മുന്നണികളിലെങ്കിലും യുദ്ധം ചെയ്യേണ്ട അവസ്ഥയെത്തിയിരിക്കുന്നു. ഇസ്രായേലിന് ചുറ്റും ഇന്ന് യുദ്ധക്കളമാണ്. മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന്റെ ഉള്‍പ്രദേശങ്ങളില്‍ മഴ പോലെ പെയ്തുകൊണ്ടിരിക്കുന്നു. കൊട്ടിഘോഷിക്കപ്പെട്ട മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന്റെ ഹൃദയഭാഗങ്ങളില്‍ പതിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ അമേരിക്കന്‍ സൈന്യവും നേരിട്ട് ഇസ്രായേലിന്റെ പ്രതിരോധത്തിന് എത്തിയിരിക്കുന്നു.

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് 60 ദിവസത്തിനുള്ളില്‍ മാത്രമെന്ന് റെയില്‍വേ ….

ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് നിയമത്തില്‍ മാറ്റം കൊണ്ടുവന്ന് റെയില്‍വേ. ഇനിമുതല്‍ യാത്ര ചെയ്യുന്നതിന് 60 ദിവസം മുന്‍പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ. നേരത്തെ 120 ദിവസം മുന്‍പ് ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. നവംബര്‍ ഒന്നുമുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്.യാത്ര ചെയ്യുന്ന തീയതി കൂട്ടാതെയാണ് ബുക്കിംഗ് കാലാവധിയായ 60 ദിവസം കണക്കാക്കുന്നത്. ഈ മാസം 31വരെയുള്ള ബുക്കിംഗുകളെ പുതിയ നിയമം ബാധിക്കില്ല. താജ് എക്‌സ്പ്രസ്, ഗോമതി എക്‌സ്പ്രസ് പോലുള്ള പകല്‍ നേരത്തെ എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും പുതിയ നിയമം ബാധകമാകില്ല. വിദേശ ടൂറിസ്റ്റുകള്‍ക്കുള്ള ബുക്കിംഗ് കാലാവധിയായ 365 ദിവസത്തിലും മാറ്റമുണ്ടാകില്ലെന്ന് റെയില്‍വേ അറിയിച്ചു.

പി പി ദിവ്യ രാജിവച്ചു; അഡ്വ. കെ കെ രത്‌നകുമാരി പുതിയ പ്രസിഡന്റാകും

മുൻ എഡിഎം കെ നവീൻബാബുവിന്റെ ആത്മഹത്യയിൽ പൊലീസ്‌ കേസെടുത്തതിനാൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന് പി പി ദിവ്യയെ മാറ്റാൻ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് തീരുമാനിച്ചു. അഡ്വ. കെ കെ രത്നകുമാരിയെ പ്രസിഡന്റാക്കാനും തീരുമാനിച്ചു.നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെത്തുടർന്ന് സിപിഐ എം  ജില്ലാ സെക്രട്ടറിയറ്റ് നേരത്തെ  പ്രതികരിച്ചിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് പി പി ദിവ്യ നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിലെ ചില പരാമർശം ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് പാർടി സ്വീകരിച്ചത്. സമഗ്ര അന്വേഷണത്തിന്‌ സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. കേസെടുത്ത് അന്വേഷിക്കുന്നതിനാലാണ്  പ്രസിഡന്റ് സ്ഥാനത്തുനിന്ന്‌ പി പി ദിവ്യ ഒഴിവാകണമെന്ന് സെക്രട്ടറിയറ്റ് നിർദേശിച്ചത്.  രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചതായി  പി പി ദിവ്യ അറിയിച്ചു. എഡിഎമ്മിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ട്. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. അന്വേഷണവുമായി പൂർണമായും സഹകരിക്കും. തന്റെ പ്രതികരണത്തെക്കുറിച്ചുള്ള പാർടി നിലപാട് ശരിവയ്‌ക്കുന്നു–- ദിവ്യ പറഞ്ഞു.      കെ കെ രത്നകുമാരി നിലവിൽവിദ്യാഭ്യാസ–-ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സണാണ്‌.

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിന്‍കര കോമളം അന്തരിച്ചു

നടന്‍ പ്രേംനസീറിന്റെ ആദ്യനായിക നെയ്യാറ്റിന്‍കര കോമളം (കോമളാ മേനോന്‍) അന്തരിച്ചു. 96 വയസായിരുന്നു. അസുഖ ബാധിതയായി പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖം മൂലം ഒക്ടോബര്‍ 15നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.മലയാള സിനിമയിലെ ആദ്യകാല നായികയാണ് വിടവാങ്ങിയത്. കാട് പ്രമേയമാക്കി മലയാള ഭാഷയില്‍ ആദ്യമിറങ്ങിയ സിനിമയായ വനമാലയിലൂടെയാണ് കോമളത്തിന്റെ സിനിമാപ്രവേശനം. 1955ല്‍ പുറത്തിറങ്ങിയ ന്യൂസ്പേപ്പര്‍ ബോയ് ആണ് ശ്രദ്ധേയചിത്രം. ശേഷം വനമാല, ആത്മശാന്തി, സന്ദേഹി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *