EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെഎപിസിസി പ്രസിഡന്റ്…

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിൻ്റെ മരണത്തിൽ പൂർണ്ണ ഉത്തരവാദിത്തം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്കാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എം.പി. ദിവ്യ ചെയ്തത് ക്രിമിനൽ കുറ്റം. അവർക്കെതിരെ കൊലക്കുറ്റത്തിനെതിരെ കേസെടുക്കണമെന്നും സുധാകരൻ പറഞ്ഞു. നവീൻ ബാബുവിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.നവീൻ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു. ആന്തൂരിൽ സാജൻ മരിച്ചതുപോലെ തന്നെയാണ് നവീൻ ബാബുവിനെയും മരണത്തിലേക്ക് തളളിവിട്ടത്.യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോൾ ഇടപെടാതിരുന്ന കലക്ടറും നവീന്റെ മരണത്തിൽ ഉത്തരവാദിയാണെന്നും സുധാകരൻ എം.പി. പറഞ്ഞു.

ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല സത്യപ്രതിജ്ഞ ചെയ്തു

നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള ജമ്മു കാശ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാര മേറ്റു. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് സത്യവാചകം ചൊല്ലികൊടുത്തത്. ശ്രീനഗറിലെ ഷേർ-ഇ-കാഷ്‌മീർ ഇന്റർനാഷ ണൽ കോൺഫറൻസ് സെന്ററിലായിരുന്നു ചടങ്ങുകൾ. ഒമർ അബ്ദുള്ളയ്‌ക്കൊപ്പം മറ്റ് എട്ട് പേരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ഡിഎംകെ നേതാവ് കെ. കനിമൊഴി, എൻസിപി നേതാവ് സുപ്രിയ സുലെ, സിപിഐ നേതാവ് ഡി. രാജ, എഎപി നേതാവ് സഞ്ജയ് സിംഗ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

അരുണ്‍കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി ….

കൊല്ലം ശക്തികുളങ്ങര സ്വദേശി എസ് അരുണ്‍ കുമാര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. മാളികപ്പുറം മേല്‍ശാന്തിയായി കോഴിക്കോട് തിരുമംഗലം ഇല്ലം വാസുദേവന്‍ നമ്പൂതിരിയും തിരഞ്ഞെടുക്കപ്പെട്ടു. ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് തീരുമാനം. രാവിലെ എട്ടുമണിയോടെ സന്നിധാനത്തായിരുന്നു നറുക്കെടുപ്പ്.

ലബനനിൽ വ്യോമാക്രമണം തുടർന്ന്‌ ഇസ്രയേൽ; മേയർ ഉൾപ്പെടെ 6 പേർ കൊല്ലപ്പെട്ടു …

ലബനനിൽ ആക്രമണം കടുപ്പിച്ച്‌ ഇസ്രയേൽ. ബുധനാഴ്ച ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മേയർ ഉൾപ്പടെ ആറുപേർ കൊല്ലപ്പെടുകയും 43 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി കെട്ടിടങ്ങൾ തകർന്നു.  ആക്രമണത്തിൽ തെക്കൻ ലബനനിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി.നബ്തിയയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച്‌ ചർച്ചചെയ്യാൻ വിളിച്ചുചേർത്ത മുനിസിപ്പൽ കൗൺസിൽ യോഗത്തിനുമേൽ നടന്ന വ്യോമാക്രമണം ഇസ്രയേൽ മനഃപൂർവം ലക്ഷ്യം വെച്ചതാണെന്ന്‌ ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. മേയർ അഹ്മദ് കാഹിയും മറ്റ് അഞ്ചുപേരുമാണ്‌ കൊല്ലപ്പെട്ടത്.ഗാസയിലും ആക്രമണം വ്യാപകമാണ്‌.  ചൊവ്വ വൈകിട്ട്‌ മുതൽ ബുധൻ വൈകിട്ടുവരെ  ഇസ്രയേൽ 65 പേരെ കൊന്നൊടുക്കി. 140 പേർക്ക്‌ പരിക്കേറ്റു. വടക്കൻ ഗാസയിൽ തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇസ്രയേൽ കടുത്ത ആക്രമണം തുടരുകയാണ്‌.

Leave a Comment

Your email address will not be published. Required fields are marked *