EN24TV

അപകീർത്തിക്കേസിൽ കെജ്‌രിവാളിന്റെ ഹർജി തള്ളി സുപ്രീംകോടതി …

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസയോഗ്യതയുമായി ബന്ധപ്പെട്ട  എഎപി നേതാവ്‌ അരവിന്ദ്‌കെജ്‌രിവാളിന്റെ പരാമർശങ്ങൾക്ക്‌ എതിരെ ഗുജറാത്ത്‌ സർവ്വകലാശാലയുടെ അപകീർത്തികേസിലെ സമൻസ്‌ ശരിവെച്ച്‌ സുപ്രീംകോടതി. വിചാരണക്കോടതി തനിക്ക്‌ അയച്ച സമൻസ്‌ ചോദ്യംചെയ്‌ത്‌ കെജ്‌രിവാൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.നേരത്തെ സമാനമായ ആവശ്യമുന്നയിച്ച്‌ എഎപി നേതാവ്‌ സഞ്‌ജയ്‌സിങ്ങ്‌ നൽകിയ ഹർജിയും സുപ്രീംകോടതി തള്ളിയിരുന്നു. ‘ഇതേ വിഷയത്തിലുള്ള ഒരു ഹർജി ഈ കോടതി നേരത്തെ തള്ളിയതാണ്‌. അതുകൊണ്ട്‌, ഈ ഹർജിയിലും ഇടപെടാൻ കഴിയില്ല’–- ജസ്‌റ്റിസ്‌ ഹൃഷികേശ്‌ റോയ്‌ അധ്യക്ഷനായ ബെഞ്ച്‌ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *