ലെബനനില്‍ വീണ്ടും സ്‌ഫോടനം; പേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു…
പേജറുകള്‍ പൊട്ടിത്തെറിച്ച് മണിക്കൂറുകള്‍ കഴിയുന്നതിന് പിന്നാലെ ലെബനനില്‍ ഹിസ്ബുല്ല കേന്ദ്രത്തില്‍ വാക്കി ടോക്കികളും പൊട്ടിത്തെറിച്ചു. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ല അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന വാക്കി ടോക്കികളാണ് ബെയ്‌റൂത്തിലെ ശക്തികേന്ദ്രത്തില്‍ പൊട്ടിത്തെറിച്ചത്. ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 12 പേര്‍ മരിച്ചതിന് സമാനമാണ് പുതിയ സ്‌ഫോടനവും.ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ നിരവധി വാക്കി ടോക്കികള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശത്തെ രണ്ട് കാറുകള്‍ക്കുള്ളില്‍ വാക്കിടോക്കികള്‍ പൊട്ടിത്തെറിച്ചതായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു. ലെബനനിലെ ബേക്ക മേഖലയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി സംസ്ഥാന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് …