എഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്‌നമല്ലെന്ന് എം വി ഗോവിന്ദന്‍

എഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്‌നമല്ലെന്നും സര്‍ക്കാരാണ് അക്കാര്യത്തില്‍ പറയേണ്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ട വിവാദം മാധ്യമസൃഷ്ടിയാണ്. മുഖ്യമന്ത്രിക്ക് വേണ്ടി കണ്ടു എന്നത് അസംബന്ധമാണ്. ഉദ്യോഗസ്ഥര്‍ കണ്ടെങ്കില്‍ അത് സര്‍ക്കാര്‍ നോക്കേണ്ട കാര്യമാണ്.ആരെ കാണാന്‍ പോവുന്നു എന്നത് ഞങ്ങളുടെ പ്രശ്‌നമല്ല. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട. സിപിഎമ്മിന് ഇക്കാര്യത്തില്‍ എന്ത് നിലപാടാണെന്ന് അറിയാകത്തവര്‍ കേരളത്തിലില്ല. ഞങ്ങളുടെ നൂറുകണക്കിന് സഖാക്കളെ കൊന്നൊടുക്കിയ പ്രസ്ഥാനമാണ് ആര്‍എസ്എസ്. ബിജെപിയുമായി ലിങ്ക് ഉണ്ടാക്കിയത് യുഡിഎഫാണ്. തൃശൂരില്‍ യുഡിഎഫിന്റെ വോട്ടാണ് ബിജെപിയിലേക്ക് പോയത്. ആടിനെ പട്ടിയാക്കുന്ന തിയറിയാണ് അവതരിപ്പിക്കുന്നത്. ജനങ്ങള്‍ക്ക് ഇതൊക്കെ തിരിച്ചറിയാനാവും. കണ്ണൂരില്‍ സിപിഎമ്മിനെ ഇല്ലാതാക്കാന്‍ ദത്തെടുത്തതാണ് ആര്‍എസ്എസ്. അതിനെയൊക്കെ പ്രതിരോധിച്ചാണ് പാര്‍ട്ടി മുന്നോട്ടുപോവുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *