തിരുവനന്തപുരം മെഡിക്കല്‍ കോളേജും, കേരള ഹാര്‍ട്ട് ഫൗണ്ടേഷനും, തിരുവനന്തപുരം കാര്‍ഡിയോളജി അക്കാഡമിക് സൊസൈറ്റിയും സംയുക്തമായി ലോക ഹൃദയ ദിനം ആചരിക്കുന്നു…
സെപ്റ്റംബര്‍ 29 ആം തീയതി വ്യാഴാഴ്ച ‘Use Heart for Action” എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ലോക ഹൃദയദിനം വിവിധ പരിപാടികളോടെ ആചരിക്കുന്നു. തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുന്ന ഹൃദ്രോഗികളുടെ എണ്ണം അഭൂതപൂര്‍വമായി വര്‍ദ്ധിക്കുകയാണ്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ 40,000 ഹൃദ്രോഗികളെയാണ് ഓ.പിയില്‍ മാത്രം പരിചരിച്ചത്. ഒരു മാസം 400 ആന്‍ജിയോപ്ലാസ്റ്റികള്‍ ആണ് ചെയ്തു വരുന്നത് ഇതില്‍ 200 ഓളം ആന്‍ജിയോപ്ലാസ്റ്റികള്‍ ഹൃദയാഘാതം മൂലം അടിയന്തിര സാഹചര്യത്തില്‍ പ്രവേശിപ്പിക്കുന്ന രോഗികളിലാണ് ചെയ്യേണ്ടിവരുന്നത്. …