ദേശീയ സഫായി കരം ചാരീസ് കമ്മീഷൻ, ഇന്ത്യ പോസ്റ്റ് ഡിപ്പാർട്ട്മെന്റ് മായി ചേർന്ന് ഭാരതത്തിലെ എല്ലാ ശുചീകരണ തൊഴിലാളികൾക്കും വേണ്ടി 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി ആരംഭിച്ചിരിക്കുന്നു. ദേശീയ സഫായി കരം ചാരീസ് ഫിനാൻഷ്യൽ ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി കാർഷിക,വ്യവസായ, സേവനമേഖലകളിൽ സഫായി കരം ചാരീസുകൾക്ക് വേണ്ടി 300 ൽ പരം സ്വയംതൊഴിൽ പരിശീലന പദ്ധതികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സൗജന്യമായി നൽകുകയും അവയ്ക്ക് ഡൽഹിയിലുള്ള സഫായി കരം ചാരീസ് ഫിനാൻഷ്യൽ ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി 50% തുക സബ്സിഡി യോട് കൂടെ വായ്പയായി നൽകുകയും ചെയ്യുന്നു.
ഈ പദ്ധതികൾക്കൊന്നും തന്നെ ഗ്യാരണ്ടി സർട്ടിഫിക്കറ്റോ,ഈടോ ആവശ്യമില്ലെന്നും കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശം ദേശീയ സഫായി കരം ചാരിസ് കമ്മീഷൻ അംഗം ഡോക്ടർ പി. പി. വാവ പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ ചേർന്ന സംസ്ഥാനത്തിലെ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേറ്റ് മോഡൽ ഓഫീസർ അഡ്വക്കേറ്റ് ഗോപി കൊച്ചുരാമൻ, ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്ക് ചീഫ് മാനേജർ എം മുരുകേശൻ തുടങ്ങിയവർ പങ്കെടുത്തു.