ഭിന്നശേഷിക്കാർക്ക് പരിഗണന
ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിൽ പ്രാധാന്യമുയർത്തി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഭാരത യാത്രയ്ക്ക് ഒരുങ്ങുന്നു ‘ ഇൻക്ലൂസീവ് ഇന്ത്യ ‘ എന്ന് പേരിട്ടിരിക്കുന്ന ഭാരത യാത്രയുടെ പ്രഖ്യാപനം ശശി തരൂർ എം പി നിർവഹിച്ചു. ഭാരത യാത്രയുടെ ബ്രാൻഡ് അംബാസഡർ പാരാലിംപ്യൻ ബോണി ഫെയ്സ് പ്രഭുവിനെ ചടങ്ങിൽ ആദരിച്ചു.ഭിന്നശേഷിക്കാർക്കായി ഒരുക്കുന്ന സൗകര്യങ്ങൾ മൊത്തം സമൂഹത്തിനും പ്രയോജനമാണെന്ന് കാഴ്ചപ്പാടോടെ പദ്ധതികൾ തയ്യാറാക്കണമെന്ന് ബോണി ഫെയ്സ് പ്രഭു പറഞ്ഞു. കായിക രംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ബോണി ബേയ്സിന് അർജുന പുരസ്കാരം നൽകാത്തതു സർക്കാരിന്റെ വീഴ്ചയാണെന്നും ശശി തരൂർ എംപി കുറ്റപ്പെടുത്തി.
സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഡിഫറെന്റ് ആർട്ട് സെന്റർ ഡയറക്ടർമാരായ എം വി ജയാഡാലി, ഷൈല തോമസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് എന്നിവർ പ്രസംഗിച്ചു.
ഒന്നരമണിക്കൂർ നീളുന്ന ബോധവൽക്കരണ പരിപാടി 40 വേദികളിൽ അവതരിപ്പിക്കും. ഒക്ടോബർ ആറിന് കന്യാകുമാരിയിൽ നിന്നും ആരംഭിക്കുന്ന യാത്ര ഡിസംബർ മൂന്നിന് ഡൽഹിയിൽ സമാപിക്കും. സംസ്ഥാനതല ഉദ്ഘാടനം 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.