EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



‘തെങ്ങിനു തടം മണ്ണിനു ജലം’ ക്യാമ്പയിന് തുടക്കമായി…

വിള സംരക്ഷണവും ഭൂഗർഭജല സംരക്ഷണവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പക്കുന്ന ‘തെങ്ങിനു തടം മണ്ണിനു ജലം’ സംസ്ഥാന തല കാമ്പയിന് തുടക്കമായി. തിരുവനന്തപുരം ജില്ലയിലെ കിഴുവിലം ഗ്രാമപഞ്ചായത്തിലെ മുടപുരം തെങ്ങും വിള ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി. ശശി എം. എൽ. എ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.ലോകമെമ്പാടും അനുദിനം ശുദ്ധജലത്തിന്റെ ദൗർലഭ്യം നേരിടുന്ന സാഹചര്യത്തിൽ ഭൂഗർഭജല സംരക്ഷണ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്ന് എം.എൽ.എ പറഞ്ഞു.ശുദ്ധ ജലസ്രോതസുകൾ സംരക്ഷിക്കണമെന്നും ജല മലിനീകരണം പോലുള്ള പ്രശ്നങ്ങൾ അഭിസംബോധന ചെയ്യും വിധമാണ് അടുത്ത മാസം മുതൽ ആരംഭിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിചേർത്തു.

കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.രജിത അദ്ധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ എ.നിസാമുദ്ദീൻ കാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു. ഹരിതകേരളം മിഷൻ കൃഷി ഉപമിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ എസ്.യു. സഞ്ജീവ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പഞ്ചായത്തംഗം ആർ.സുഭാഷ്, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, പഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, മറ്റ് ജനപ്രതിനിധികൾ, നവകേരളം കർമപദ്ധതി തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ സി. അശോക്, കൃഷിവകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ഹരിതകേരളം മിഷൻ തുടങ്ങിയവയിൽ നിന്നുള്ള ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ, ആശാ വർക്കർമാർ, ഹരിത കർമസേന, സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവരും പങ്കെടുത്തു. പ്രദേശത്തെ കർഷകരേയും കർഷക തൊഴിലാളികളേയും ചടങ്ങിൽ ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *