EN24TV

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു…

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ അപകടം ഒഴിവായി. യാത്രക്കാരെ ഇറക്കിയതിന് ശേഷം ബോട്ടിൽ തീ പടരുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നി​ഗമനം. മന്ത്രിസഭായോഗ തീരുമാനങ്ങൾ … 2025ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ കരടിന് അംഗീകാരം നൽകി. തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താൽ ( മനപ്പൂർവമായി വീഴ്ച …

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു… Read More »

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ…

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കണ്ണൂർ കിഴുത്തള്ളി സ്വദേശി ഷൈജു തച്ചോത്ത് ആണ് വീട്ടിൽ തൂങ്ങി മരിച്ചത്.കോടികളുടെ നിക്ഷേപ തട്ടിപ്പിൽ 50ൽ അധികം കേസ് ബ്രാഞ്ച് മാനേജർ എന്ന നിലയിൽ ഷൈജുവിനെതിരെയും ഉണ്ട്.മരണവും കേസും തമ്മിൽ ബന്ധമില്ലെന്ന നിഗമനത്തിലാണ് പോലീസ്. കണിയാപുരം രാമചന്ദ്രന്റെ ഭാര്യ എം വസന്തലക്ഷ്മി അന്തരിച്ചു … തിരുവനന്തപുരം കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യ-സാംസ്‌കാരിക പ്രതിഭയുമായിരുന്ന കണിയാപുരം രാമചന്ദ്രന്റെ ഭാര്യ എം വസന്തലക്ഷ്മി (84) അന്തരിച്ചു. കസ്റ്റഡി …

കണ്ണൂർ അർബൻ നിധി നിക്ഷേപ തട്ടിപ്പ് കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ… Read More »

കനകക്കുന്നിൽ തയ്യാറാക്കിയ തറവാട്ടു മുറ്റത്തു വഞ്ചിപ്പാട്ടു അരങ്ങേറിയപ്പോൾ…

കനകക്കുന്നിൽ തയ്യാറാക്കിയ തറവാട്ടു മുറ്റത്തു വഞ്ചിപ്പാട്ടു അരങ്ങേറിയപ്പോൾ.. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്, എ എ റഹീം എം പി, മേയർ ആര്യ രാജേന്ദ്രൻ തുടങ്ങിയവർ സമീപം കല നിലാവിൽ വിരിഞ്ഞ് നിശാഗന്ധി … കനകക്കുന്നിൽ കലാവിസ്മയം നിറച്ച് ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടനദിനം.പഞ്ചവാദ്യവും ചെണ്ട മേളവും ചിങ്ങനിലാവ് മെഗാഷോയും കനകക്കുന്നിൽ ഉത്സവ പ്രതീതി നിറച്ചു.കൈരളി ടി വി അവതരിപ്പിച്ച ചിങ്ങനിലാവ് സംഗീത നൃത്താവിഷ്കാരം കാണികളെ ആവേശത്തിലാക്കി. സൂരജ് സന്തോഷ്, അമൃത സുരേഷ്, മിഥുൻ ജയരാജ്, …

കനകക്കുന്നിൽ തയ്യാറാക്കിയ തറവാട്ടു മുറ്റത്തു വഞ്ചിപ്പാട്ടു അരങ്ങേറിയപ്പോൾ… Read More »

ഓണം വിളംബരഘോഷയാത്രയ്ക്ക് വൻ വരവേൽപ്പ്…

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷം വിളംബരജാഥയ്ക്ക് ലഭിച്ചത് വൻ വരവേൽപ്പ്.രാവിലെ 9.30ന് കനകക്കുന്ന് പാലസിന് മുന്നിൽ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് വിളംബരജാഥ പുറപ്പെട്ടത്. വി.കെ പ്രശാന്ത് എംഎൽഎ വിളംബര ജാഥയ്ക്ക് ഫ്ലാഗ് ഓഫ് ചെയ്തു. വിപുലമായ പരിപാടികളോടെ അതിഗംഭീരമായാണ് ഇത്തവണ ഓണം എത്തുന്നതെന്നും നഗരത്തിലെ വൃദ്ധസദനങ്ങളിലുള്ളവർക്കും വിദേശ ടൂറിസ്റ്റുകൾക്കും സമാപന ദിവസത്തെ ഘോഷയാത്ര കാണുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കുമെന്നും എംഎൽഎ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ എസ്.എം ബഷീർ, ചലച്ചിത്രതാരം പൂജപ്പുര രാധാകൃഷ്ണൻ തുടങ്ങിയവർ …

ഓണം വിളംബരഘോഷയാത്രയ്ക്ക് വൻ വരവേൽപ്പ്… Read More »

താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു…

കോഴിക്കോട് : താമരശ്ശേരി ചുരം വ്യൂ പോയന്റിന് സമീപം റോഡിലേക്ക് കല്ലും മരങ്ങളും ഇടിഞ്ഞു വീണ് ഗതാഗത തടസ്സപ്പെട്ടു. വൈകീട്ട് 6:45 ഓടെയാണ് മണ്ണിടിച്ചിലുണ്ടായത്. താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴി പോകണമെന്ന് പോലീസ് അറിയിച്ചു.കല്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി മരങ്ങളും, കല്ലും നീക്കം ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള യാത്രയ്ക്ക് മറ്റു ചുരങ്ങള്‍ ഉപയോഗിക്കാമെന്ന് വയനാട് ജില്ലാകളക്ടര്‍ അറിയിച്ചു. ‘താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞത് കാരണം …

താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു; കല്ലും മരങ്ങളും റോഡില്‍, വാഹനങ്ങള്‍ വഴിതിരിച്ച് വിടുന്നു… Read More »

രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് വി എം സുധീരന്‍; നേതൃത്വത്തെ നിലപാട് അറിയിച്ചു…

യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റും പാലക്കാട് എംഎല്‍യുമായ രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. രാഹുലിനെതിരെ നടപടി വേണമെന്നും കോണ്‍ഗ്രസ് നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവരെയാണ് വിഎം സുധീരന്‍ നിലപാട് അറിയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗർഭഛിദ്രത്തിന് നി‍ർബന്ധിക്കുന്ന ശബ്ദരേഖ ഉൾപ്പെടെ ഉള്‍പ്പെടെയുള്ള ശക്തമായ തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് വി …

രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടണമെന്ന് വി എം സുധീരന്‍; നേതൃത്വത്തെ നിലപാട് അറിയിച്ചു… Read More »

വൈദ്യുത സുരക്ഷാ ശിൽപശാല: അധ്യാപകർക്ക് പരിശീലനം തുടങ്ങി; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു…

പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകർക്കായി സംഘടിപ്പിച്ച ‘വൈദ്യുത സുരക്ഷയും ഊർജ്ജ സംരക്ഷണവും’ എന്ന വിഷയത്തിലെ ശിൽപശാല പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കണമെന്ന് മന്ത്രി പറഞ്ഞു.ജൂലൈ 17-ന് കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവം ദുഃഖകരമാണ്. ഇത് നമ്മുടെയെല്ലാം കണ്ണുതുറപ്പിക്കേണ്ട ഒന്നാണ്. ഓരോ വിദ്യാലയവും വിദ്യാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കണം. അവിടെ അവർക്ക് …

വൈദ്യുത സുരക്ഷാ ശിൽപശാല: അധ്യാപകർക്ക് പരിശീലനം തുടങ്ങി; മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു… Read More »

ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് മന്ത്രിമാരായ വി ശിവൻകുട്ടി പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍ എന്നിവര്‍ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു…

ആഘോഷ ദിവസങ്ങളില്‍ യൂണിഫോം വേണ്ടതിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആഘോഷ ദിവസങ്ങളില്‍ യൂണിഫോം ധരിക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതുസംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതായും മന്ത്രി അറിയിച്ചു.ഓണം, ക്രിസ്തുമസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് നിരവധി വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് ന്യായമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് തീരുമാനമെന്നും ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. മഹാരാഷ്ട്രയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ വാതക ചോർച്ച; 4 മരണംപാൽഘർ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലുണ്ടായ വാതക ചോർച്ചയിൽ നാല് പേർ …

ഓണാഘോഷം 2025: ഫെസ്റ്റിവൽ ഓഫീസ് മന്ത്രിമാരായ വി ശിവൻകുട്ടി പി.എ. മുഹമ്മദ് റിയാസ്, ജി.ആര്‍ അനില്‍ എന്നിവര്‍ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു… Read More »

വിദേശത്ത് ജോലി വിസയുടെ പേരിൽ ഭാര്യയുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്…

വിസതട്ടിപ്പും ലക്ഷങ്ങൾ കബളിക്കലും എറണാകുളം ജില്ലയിൽ, ആലങ്ങാട് പി.ഒയിൽ ആലുവ ഏലവുങ്കൽ പറമ്പിൽ താമ സം, നൗഷാദ് മൊയിദിൽ പിള്ള ഭാര്യ നസിറ്റനൗഷാദും ചേർന്ന് വിസ നല്കാമെന്ന് പറഞ്ഞ് സംസ്ഥാനത്തുള്ള ചില ജില്ലകളിൽ പ്രത്യേകിച്ച് എറണാകുളം, ഇടുക്കി ജില്ലകളി ലുള്ള പാവങ്ങളെ ജോലിയുള്ള വിസ നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ വാങ്ങിയെങ്കിലും നാളിതുവരെ വിസ നല്‌കാതെ ഒളിച്ചു നടക്കുന്നതായി പറയപ്പെടുന്നു. പണം നല്കിയവരിൽ ചിലർ ബഹു.മുഖ്യമന്ത്രിക്കും ഇടുക്കി എസ്.പിക്കും എറ ണാകുളം റൂറൽ എസ്.പിക്കും പരാതികൾ നല്‌കിയതിൻ്റെ പകർപ്പുകളും …

വിദേശത്ത് ജോലി വിസയുടെ പേരിൽ ഭാര്യയുടെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ തട്ടിപ്പ്… Read More »

യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൽ തീയും പുകയും. പരിസരവാസികളുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.

പുക കണ്ട് ബസ് ദേശീയ പാതയിൽ മുനിസിപ്പൽ ബസ് സ്റ്റാൻ്റിന് സമീപത്ത് നിർത്തിയ ശേഷം യാത്രക്കാരെ പുറത്ത് ഇറക്കുന്നതിനിടെ യാത്രക്കാരുടെ ബാഗുകളിലേയ്ക്കും തീ പടർന്നു. തീയും പുകയും കണ്ട് സമീപത്തെ വ്യാപാര സ്ഥാപനത്തിനുളളിലെ അഗ്നി നിയന്ത്രണ സംവിധാനം എത്തിച്ച് ജീവനക്കാർ തീ കെടുത്തുകയായിരുന്നു. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നരയോടെ യാണ് സംഭവം. തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സിയുടെ ബസ് ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് സ്റ്റാൻഡി്ന് സമീപം എത്തിയപ്പോഴാണ് തീയും പുകയും ഉയരുന്നത് കണ്ടെത്തിയത്. ബസ്സിന്റെ ഉൾവശത്തെ ചാർജിങ് …

യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ്സിൽ തീയും പുകയും. പരിസരവാസികളുടെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. Read More »