നെടുമങ്ങാട് ഉഴമലയ്ക്കൽ വലിയമല ഐഎസ്ആർഒ കരിപ്പൂര് കിഴക്കേകോട്ട ബസിന്റെ ഫ്ലാഗ് ഓഫ് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിർവഹിക്കുന്നു…
കോവിഡ് സമയത്ത് നിർത്തലാക്കിയ പരുത്തിക്കുഴി സ്റ്റേ സർവ്വീസ് പുനരാരംഭിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ കെ.എസ്.ആർ.ടി.സി സി.എം.ഡിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിലാണ് സ്റ്റേ സർവീസ് വീണ്ടും ആരംഭിക്കാൻ തീരുമാനമായത്.മന്ത്രി ജി. ആർ അനിൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ഉഴമലയ്ക്കൽ ചക്രപാണിപുരം സ്കൂളിലെ വിദ്യാർത്ഥികൾക്ക് സർവീസ് പുനരാരംഭിച്ചത് സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.ഉച്ചയ്ക്ക് 12:40 ന് ആരംഭിക്കുന്ന സർവീസ് ഉഴമലയ്ക്കൽ ക്ഷേത്രം, പരുത്തിക്കുഴി, കരിങ്ങ കോളനി, വലിയമല, ISRO, കരുപ്പൂര്, നെടുമങ്ങാട് …