ആറ്റുകാൽ പൊങ്കാല ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ചുതുടങ്ങി.പണ്ടാര അടുപ്പിൽ തീപകർന്നു…
ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പണ്ടാര അടുപ്പിൽ തീ പകർന്നു. തലസ്ഥാനത്ത് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഭക്തജനലക്ഷങ്ങൾ ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിച്ചുതുടങ്ങി. ഉച്ചയ്ക്ക് 1.15-ന് നടക്കുന്ന ഉച്ചപൂജയ്ക്ക് ശേഷം പൊങ്കാല നിവേദ്യവും ദീപാരാധനയും നടക്കും. ഇന്ന് രാത്രി 7.45-ന് കുത്തിയോട്ടവും ചൂരൽകുത്തും നടക്കും. നാളെ രാവിലെ എട്ടിന് അകത്തെഴുന്നള്ളിപ്പും 10-ന് കാപ്പഴിക്കൽ ചടങ്ങും നടക്കും. രാത്രി ഒന്നിന് കുരുതി തർപ്പണത്തോടെ പൊങ്കാല മഹോത്സവത്തിന് സമാപനമാകും.