
ഒരു മാസക്കാലമായി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പിൽ ആശാ വർക്കർമാർ ശമ്പള വർധന ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിവരുന്ന സമരം ലോക്സഭയിൽ ഉന്നയിച്ച് കോൺഗ്രസ്. കൊടിക്കു ന്നിൽ സുരേഷ് എംപിയാണ് ലോക്‌സഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. വി.കെ. ശ്രീകണ്ഠൻ എംപി മലയാളത്തിൽ വിഷയമുന്നയിച്ചു. ആശാ വർക്കർമാരുടെ മാന്യമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. ആശമാരെ സ്ഥിരജീവനക്കാരായി പരിഗണിക്കുക, സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങൾ സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.

” ഞാൻ വന്ന വഴി ” എന്ന പ്രോഗ്രാമിൽ വാർഡും വികസനം വിഷയവുമായി പാങ്ങോട് വാർഡ് കൗൺസിലർ പത്മലേഖ സംസാരിക്കുന്നു. | EN24 NEWS
