EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ശീല സന്ദേശം അയച്ച പിഡിപി നേതാവ് അറസ്റ്റില്‍…

അശ്ലീല സന്ദേശമയച്ചതിനെതിരേ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ അറസ്റ്റിലായി. കടവന്ത്ര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ നേരത്തേ ചുമത്തിയിരുന്നത്. നിസാര്‍ മേത്തറിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ നിസാര്‍ മേത്തരിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു ഇയാളില്‍ …

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ശീല സന്ദേശം അയച്ച പിഡിപി നേതാവ് അറസ്റ്റില്‍… Read More »

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു…

സംസ്ഥാന പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ചുമതലയേറ്റു. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിലവിലെ പോലീസ് മേധാവി അനില്‍ കാന്ത് പുതിയ മേധാവിക്ക് അധികാരദണ്ഡ് കൈമാറി. മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈകിട്ട് അഞ്ചു മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസിലെത്തിയത്. സ്ഥാനമൊഴിയുന്ന ഡി.ജി.പി അനില്‍ കാന്ത് …

ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സംസ്ഥാന പോലീസ് മേധാവിയായി ചുമതലയേറ്റു… Read More »

മണിപ്പൂരിലെ അവസ്ഥ ഭീകരമെന്ന് കെ സി വേണുഗോപാല്‍…

രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ പുറമേ നിന്നുള്ളവര്‍ കാണുന്നത് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞതായി മനസിലാക്കി. പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കും: മുസ്‌ലിം ലീഗ്…

ഏക സിവില്‍കോഡ് എന്നും ഈ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് രാഷ്ട്രീയ കാര്യ ഉപദേശകസമിതി യോഗത്തിന് ശേഷം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവന ദുരൂഹവും ഭരണഘടനാ വിരുദ്ധവുമാണ്. ഒരു കാരണവശാലും ഈ നിയമം നടപ്പാക്കാനാവില്ല. നിലവിലുള്ള നിയമപ്രകാരം മുന്നോട്ട് പോകണം. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഭരണഘടനയെ മറികടന്ന് ഏകസിവില്‍ കോഡ് കൊണ്ടുവരുന്നത് വലിയ പ്രത്യാഘാതം സൃഷ്ടിക്കും. ഇതിനെ നേരിടാന്‍ മുസ്ലിംലീഗ് പ്രതിജ്ഞാബദ്ധമാണ്. – സയ്യിദ് സാദിഖലി ശിഹാബ് …

ഏക സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കും: മുസ്‌ലിം ലീഗ്… Read More »

പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം വച്ച് പോലീസ് വേഷം അരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ…

FIR COPY : രാത്രി 09:30 മണിക്ക് പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം വച്ച് പോലീസ് വേഷം അരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ വാഹനപരിശോധന നടന്ന വ്യാജേന വായിക്കാൻ ഓടിച്ച് lo Cu oil -ാം നമ്പർ കാറിനെ കാർ വേഷം ധരിച്ച 2 2 2 പ്രതികൾ കൈകാണിച്ച് തുഴഞ്ഞ് നിർത്തിയും, വാഹനം നിർത്തിയ ആവലാതിക്കാരനോട് മുജിബാണോ എന്ന് ചോറിച്ചും ആവലാതിക്കാരൻ സോണിയുടെ ഓണർ മുജിബാണെന്ന് കൈവശം ഉണ്ടായിരുന്നു വിലങ്ങ് കൊണ്ട് ആവലാതിക്കാരൻറെ …

പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് മുൻവശം വച്ച് പോലീസ് വേഷം അരിച്ച് ആൾമാറാട്ടം നടത്തി വന്ന പ്രതികൾ… Read More »

ഡൽഹിയിൽ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി…

ട്രക്ക് ഡ്രൈവര്‍മാരുമായുള്ള യാത്രയ്ക്കും സംവാദത്തിനും പിന്നാലെ ഡൽഹിയിലെ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേർന്ന് രാഹുൽ ഗാന്ധി ‘ഭാരതത്തിന്റെ ചക്രങ്ങളെ ചലിപ്പിക്കുന്ന കൈകളിൽ നിന്ന് പഠിക്കാം’ എന്ന തലവാചകത്തോടൊപ്പമാണ് രാഹുൽഗാന്ധി വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.ഭാരത് ജോഡോ യാത്രയ്ക്കു ശേഷം സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവരുമായുള്ള സംവാദ പരിപാടിയുമായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ രാഹുൽ ഗാന്ധി.തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ച രാഹുൽ ഗാന്ധി, ജോലിക്കിടെ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു.വൈകിട്ട് 5.15ഓടെയാണ് വർക് ഷോപ്പിൽ എത്തിയ രാഹുൽ ഗാന്ധി ഏഴുമണിയോടെയാണ് …

ഡൽഹിയിൽ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി… Read More »

ത്യാഗത്തിന്റെ സമര്‍പ്പണത്തിന്റെയും ഓര്‍മകള്‍ അയവിറക്കി ഹജ്ജാജിമാന്‍ വീണ്ടുമൊരിക്കല്‍ കൂടി അറഫാ മൈതാനിയെ പാല്‍ക്കടലാക്കി…

ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്ന് അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കി ഒഴുകിയെത്തിയ രണ്ടര ദശ ലക്ഷം പേര്‍ അണിനിരന്ന അറഫാ സംഗമം പൂര്‍ത്തിയായി. ലബ്ബൈക്ക് വിളികളാല്‍ മുഖരിതമായ അറഫാ സംഗമം ചൊവ്വാഴ്ച ഉച്ചയോടെയാണ് ആരംഭിച്ചത്. തൂവെള്ള വസ്ത്രമണിഞ്ഞ ഹജ്ജാജിമാരാല്‍ മസ്ജിദു നമിറയും ജബലുറഹ്മയുടെ പരിസരവും അക്ഷരാര്‍ത്ഥത്തില്‍ പാല്‍ക്കടലായി മാറി. ഇവിടെ വച്ച് ളുഹര്‍, അസര്‍ നമസ്‌കാരങ്ങള്‍ ജംഅും ഖസ്വ്‌റുമാക്കി നമസ്‌കരിച്ച ഹാജിമാര്‍ പ്രാര്‍ഥനകളാല്‍ തങ്ങളുടെ ഹൃദയം വിശുദ്ധമാക്കി. സൗദിയിലെ പ്രമുഖ പണ്ഡിതനായ ഡോ. യൂസുഫ് ബിന്‍ മുഹമ്മദ് ബിന്‍ …

ത്യാഗത്തിന്റെ സമര്‍പ്പണത്തിന്റെയും ഓര്‍മകള്‍ അയവിറക്കി ഹജ്ജാജിമാന്‍ വീണ്ടുമൊരിക്കല്‍ കൂടി അറഫാ മൈതാനിയെ പാല്‍ക്കടലാക്കി… Read More »

ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ക്ക് ദര്‍വേഷ് സാഹിബ് പോലീസ് മേധാവി…

ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി തീരുമാനിച്ചു. ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബാണ് പുതിയ പോലീസ് മേധാവി. നിലവിലുള്ള ചീഫ് സെക്രട്ടി ഡോ. വി.പി. ജോയിയും സംസ്ഥാന പോലീസ് മേധാവി അനില്‍കാന്തും ജൂണ്‍ 30 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഒഴിവിലാണ് നിയമനം.ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയിയുടെ സ്തുത്യര്‍ഹമായ സേവനത്തിന് മന്ത്രിസഭ കൃതജ്ഞത രേഖപ്പെടുത്തി. ഭരണ നിര്‍വ്വഹണത്തിന് തനിക്കു നല്‍കിയ സഹകരണത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചീഫ് …

ഡോ. വി. വേണു പുതിയ ചീഫ് സെക്രട്ടറി; ഷെയ്ക്ക് ദര്‍വേഷ് സാഹിബ് പോലീസ് മേധാവി… Read More »

വാക്ക് പാലിച്ച് സ്റ്റാലിൻ; വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച മാസശമ്പളം സെപ്റ്റംബർ മുതൽ…

തമിഴ്നാട്ടിൽ വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച മാസ ശമ്പളം സെപ്റ്റംബർ മുതൽ നൽകാൻ സർക്കാർ തീരുമാനം. 1000 രൂപയാണ് ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം ശമ്പളമായി നൽകുക. സെപ്തംബർ 15 മുതൽ പദ്ധതി നടപ്പിലാക്കും. റേഷൻ കാർഡിൽ പേരുള്ള മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക. അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഒന്നൊന്നായി നടപ്പിലാക്കുകയാണ്.ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വർഷം മുമ്പ് സ്റ്റാലിന്‍റെ ഭരണത്തുടക്കം. സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില കുറയ്ക്കൽ, …

വാക്ക് പാലിച്ച് സ്റ്റാലിൻ; വീട്ടമ്മമാർക്ക് പ്രഖ്യാപിച്ച മാസശമ്പളം സെപ്റ്റംബർ മുതൽ… Read More »