
രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ പുറമേ നിന്നുള്ളവര്‍ കാണുന്നത് ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. മണിപ്പൂരിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞതായി മനസിലാക്കി. പ്രധാനമന്ത്രി ഇപ്പോഴും മൗനം തുടരുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. മണിപ്പൂരിലെ അന്തരീക്ഷം പ്രതീക്ഷിച്ചതിനേക്കാള്‍ ഭീകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.