എംഡിഎംഎ എത്തിച്ചത് സോഷ്യല്‍ മീഡിയ താരങ്ങളുടെ പാര്‍ട്ടിക്കായി; പിടിയിലായത് ഇന്‍സ്റ്റഗ്രാം താരം…
പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ 62ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായത് മോഡലും ഇന്‍സ്റ്റഗ്രാം താരവുമായ യുവതിയെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ മുകുന്ദപുരം വളിവടട്ടം ഇടവഴിക്കല്‍ വീട്ടില്‍ ഷെമീന (31 ), സുഹൃത്ത് ഇടശ്ശേരി തളിക്കുളം അറക്കല്‍ വീട്ടില്‍ മുഹമ്മദ് റിയാസ് (31) എന്നിവര്‍ അറസ്റ്റിലാകുന്നത്. പാലക്കാട് വെച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്ന് വരികയായിരുന്നു ഇരുവരും.കൊച്ചിയിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് മോഡലുകളും സാമൂഹ്യ മാധ്യമ കൂട്ടായ്മയിലെ താരങ്ങളും നടത്തിയ പാര്‍ട്ടിയിലേക്കാണ് ഇവര്‍ …