EN24TV

ഖത്തറില്‍ വാഹനത്തിൽ ഒട്ടകം ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു…

സഞ്ചരിച്ച വാഹനത്തില്‍ ഒട്ടകമിടിച്ചുണ്ടായ അപകടത്തിൽ ഖത്തറില്‍ നിന്നും ഒമാനിലേക്ക് ഈദാഘോഷിക്കാന്‍ പോയ മലയാളി യുവാവ് മരണപ്പെട്ടു. മാഹി പെരിങ്ങാടി സ്വദേശി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് ( 39) ആണ്‌ മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മിസ്‌ബാഹ് (38) ഗുരുതര പരിക്കുകളോടെ സലാല സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്‌. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിക്കാണ്‌ അപകടം. മസ്‌ക്കറ്റിൽ നിന്ന് സലാലയില്‍ വാഹനത്തിൽ എത്തിയ ഇവർ സന്ദർശനം പൂർത്തിയാക്കി മടങ്ങി പോവുകയായിരുന്നു. സഞ്ചരിച്ച വാഹനം തുംറൈത്തില്‍ നിന്ന് എമ്പത് കിലോമീറ്റര്‍ അകലെ കിറ്റ്പിറ്റിനടുത്ത് വെച്ച് ഒട്ടകത്തെ ഇടിക്കുകയായിരുന്നു.ഖത്തറില്‍ അലി ബിന്‍ അലി കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടിവായി ജോലി ചെയ്ത് വരികയായിരുന്നു മുഹമ്മദ് അഫ്ലഹ്. മസ്‌കത്തിലുള്ള സഹോദരന്‍ മുഹമ്മദ് അഫ്‌താഹും ഒപ്പം ഉണ്ടായിരുന്നു. സകുടുംബം എത്തിയ മുഹമ്മദ് അഫ്‌താഹും എട്ട് വയസ്സുള്ള മകന്‍ മുഹമ്മദ് ആസിലും സുരക്ഷിതരാണെന്ന് സുഹൃത്തുക്കൾ അറിയിച്ചു.സുല്‍‌ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമനടപടികള്‍ പൂര്‍‌ത്തീകരിച്ച് നാട്ടില്‍ കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *