EN24TV

യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി കൈമാറ്റം…

യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ മേയര്‍ പദവി കൈമാറ്റം സംബന്ധിച്ച തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് മുസ് ലിം ലീഗ്. മുന്നണി ധാരണ പ്രകാരമുള്ള രണ്ടര വര്‍ഷം കഴിഞ്ഞിട്ടും മേയര്‍ പദവി മുസ് ലിം ലീഗ് പ്രതിനിധിക്ക് കൈമാറാത്തതിനെതിരേ ജില്ലാ നേതൃത്വം ഡിസിസി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. ഇതേത്തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മുസ് ലിം ലീഗ് ജില്ലാ നേതൃയോഗം കോര്‍പറേഷനിലെ യുഡിഎഫ് പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മാത്രമല്ല, അവിശ്വാസ പ്രയമേയം കൊണ്ടുവനരാനും ആലോചനയുണ്ടെന്നാണ് വിവരം. ഏറെക്കാലമായുള്ള ധാരണ പ്രകാരം മേയര്‍ പദവി കൈമാറാന്‍ കോണ്‍ഗ്രസ് തയ്യാറാവാത്തതിനാല്‍ കോര്‍പേറഷനിലെ യുഡിഎഫിന്റെ ഔദ്യോഗിക പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്നും കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്താല്‍ ലീഗിന്റെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ സ്വന്തം തീരുമാനമായിരിക്കും പ്രകടിപ്പിക്കുകയെന്നും മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. ഇതുപ്രകാരം നാളെ രാവിലെ 10.30നു താണ സാധു കല്യാണമണ്ഡപത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്ന വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ലീഗ് ബഹിഷ്‌കരിക്കും. നിലവില്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി ഒ മോഹനനാണ് കണ്ണൂര്‍ മേയര്‍. മുസ് ലിം ലീഗിലെ കെ ഷബീനയാണ് ഡെപ്യൂട്ടി മേയര്‍.

Leave a Comment

Your email address will not be published. Required fields are marked *