EN24TV

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ശീല സന്ദേശം അയച്ച പിഡിപി നേതാവ് അറസ്റ്റില്‍…

അശ്ലീല സന്ദേശമയച്ചതിനെതിരേ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ അറസ്റ്റിലായി. കടവന്ത്ര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയുടെ പേരുവിവരങ്ങള്‍ പരസ്യപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. സ്ത്രീകള്‍ക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓണ്‍ലൈന്‍ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരേ നേരത്തേ ചുമത്തിയിരുന്നത്. നിസാര്‍ മേത്തറിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനിയുടെ ആരോഗ്യവിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാന്‍ പാര്‍ട്ടി ചുമതലപ്പെടുത്തിയ നിസാര്‍ മേത്തരിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴായിരുന്നു ഇയാളില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *