EN24TV

ഡൽഹിയിൽ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേര്‍ന്ന് രാഹുല്‍ ഗാന്ധി…

ട്രക്ക് ഡ്രൈവര്‍മാരുമായുള്ള യാത്രയ്ക്കും സംവാദത്തിനും പിന്നാലെ ഡൽഹിയിലെ വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പം ചേർന്ന് രാഹുൽ ഗാന്ധി ‘ഭാരതത്തിന്റെ ചക്രങ്ങളെ ചലിപ്പിക്കുന്ന കൈകളിൽ നിന്ന് പഠിക്കാം’ എന്ന തലവാചകത്തോടൊപ്പമാണ് രാഹുൽഗാന്ധി വര്‍ക്ക് ഷോപ്പ് തൊഴിലാളികള്‍ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.ഭാരത് ജോഡോ യാത്രയ്ക്കു ശേഷം സമൂഹത്തിലെ വിവിധ തുറകളിൽ പെട്ടവരുമായുള്ള സംവാദ പരിപാടിയുമായി മുന്നോട്ടുപോകുകയാണ് ഇപ്പോൾ രാഹുൽ ഗാന്ധി.തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ച രാഹുൽ ഗാന്ധി, ജോലിക്കിടെ അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞു.വൈകിട്ട് 5.15ഓടെയാണ് വർക് ഷോപ്പിൽ എത്തിയ രാഹുൽ ഗാന്ധി ഏഴുമണിയോടെയാണ് തിരിച്ചു പോയത്.രാഹുലിനെ കണ്ട് വൻ ജനാവലിയാണ് സ്ഥലത്ത് തടിച്ചുകൂടി.

Leave a Comment

Your email address will not be published. Required fields are marked *