EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണത്തിന്റെ ഭാഗം, മിത്തെന്ന് പറഞ്ഞിട്ടില്ല: മലക്കംമറിഞ്ഞ് എംവി ഗോവിന്ദന്‍…

അല്ലാഹുവും ഗണപതിയും വിശ്വാസപ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍. താനോ സ്പീക്കര്‍ എ.എന്‍ ഷംസീറോ ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ല. വിശ്വാസപ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. വിശ്വാസികള്‍ വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ളപ്രചാരവേലകളാണ് നടക്കുന്നതെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.എന്നാല്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഗോവിന്ദന്‍ ഗണപതി മിത്താണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നേരെ മലക്കമറിയുകയാണ്.

സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ്‌ സിപിഎമ്മും നടപ്പാക്കുന്നത്; പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ…

വർഗീയതയും ഭിന്നിപ്പും ഉണ്ടാക്കാനുള്ള സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ്‌ സിപിഎമ്മും നടപ്പാക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ. സമൂഹത്തിൽ ഭിന്നിപ്പ്‌ ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ്‌ സിപിഎം ശ്രമിക്കുന്നത്‌. സർക്കാരിന്റെ ഭരണ പരാജയം മറയ്ക്കാനാണ്‌ സിപിഎം വിവാദം ആളിക്കത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്‌ ഡൽഹിയിൽ പറഞ്ഞു.സംഘപരിവാർ ചെയ്യുന്നത്‌ പോലെ സമൂഹത്തിൽ ഭിന്നിപ്പ്‌ ഉണ്ടാക്കാനാണ്‌ സി.പി.എം ശ്രമിക്കുന്നത്‌. രാഷ്ട്രിയ മുതലെടുപ്പിനാണ്‌ ശ്രമം. എല്ലാ വാതിലുകളും ജനലുകളും തുറന്നിടട്ടെ എല്ലാ വിചാരധാരകളും കയറി ഇറങ്ങട്ടെയെന്ന്‌ ഞാൻ ഇന്നലെ മഹാത്മാഗാന്ധിയെ ഉദ്ധരിച്ച്‌ പറഞ്ഞു. സി.പി.എം …

സംഘപരിവാറിന്റെ അതേ അജണ്ട തന്നെയാണ്‌ സിപിഎമ്മും നടപ്പാക്കുന്നത്; പ്രതിപക്ഷ നേതാവ്‌ വി.ഡി സതീശൻ… Read More »

രാഹുൽ ഗാന്ധിക്കെതിരായ വിധി ; സുപ്രീംകോടതി സ്റ്റേ ചെയ്തു…

അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായി സുപ്രീം കോടതി ഉത്തരവ്. രണ്ട് വർഷത്തെ തടവ് ശിക്ഷാ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇന്ന് സുപ്രീം കോടതിയിൽ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്തത്.

ജംബോ സർക്കസ്…അനന്തപുരിയിൽ വിസ്മയം ഒരുക്കാൻ…

1977 ൽ ബീഹാറിലെ ബീഹാറിലെ പാട്നക്കടുത്ത് ദാനാപൂരിൽ ജംബോ സർക്കസിന്റെ പ്രഥമ പ്രദർശനം നടന്നു. ശ്രീ എം വി ശങ്കരന്റെ മക്കളായ അജയ് ശങ്കർ,അശോക് ശങ്കർ എന്നിവരുടെ മികച്ച നേതൃത്വത്തിൽ ജംബോ സർക്കസ് അതിന്റെ ജൈത്രയാത്ര ഇപ്പോഴും തുടരുന്നു.

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യബന്ധനബോട്ട് തലകീഴായി മറിഞ്ഞു; രണ്ട് പേരെ രക്ഷപ്പെടുത്തി…

മുതലപ്പൊഴിയില്‍ വീണ്ടും മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം. 20 പേരടങ്ങുന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ട രണ്ടുപേരെ രക്ഷപ്പെടുത്തി. ബുറാഖ് എന്ന വെള്ളമാണ് മറിഞ്ഞത്. മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. ശക്തമായ തിരയില്‍പ്പെട്ട് ബോട്ട് തലകീഴായി മറിയുകയായിരുന്നു. മത്സ്യത്തൊഴിലാളികളും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും കോസ്റ്റല്‍ പോലിസും ഉള്‍പ്പെടുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നെങ്കിലും ഇന്ന് വീണ്ടും അപകടം സംഭവിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളുടെ തുടര്‍ച്ചയായ ആവശ്യങ്ങള്‍ …

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യബന്ധനബോട്ട് തലകീഴായി മറിഞ്ഞു; രണ്ട് പേരെ രക്ഷപ്പെടുത്തി… Read More »

മണിപ്പൂരിന് സഹായവുമായി തമിഴ്‌നാട്; 10 കോടി രൂപയുടെ ആവശ്യസാധനങ്ങൾ അയക്കും…

കലാപ ബാധിത പ്രദേശമായ മണിപ്പൂരിന് സഹായവുമായി തമിഴ്‌നാട്.10 കോടി രൂപയുടെ ആവശ്യ സാധനങ്ങൾ അയക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. മണിപ്പൂർ മുഖ്യമന്ത്രി അനുവദിച്ചാൽ സഹായം നൽകാമെന്ന് എം കെ സ്റ്റാലിൻ മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിന് അയച്ച കത്തിൽ വ്യക്തമാക്കി.സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആളുകൾക്ക് സഹായങ്ങൾ വിതരണം ചെയ്യുന്നതിന് ആവശ്യമായ സമ്മതം നൽകണമെന്ന് ആവശ്യപ്പെട്ടാണ് എംകെ സ്റ്റാലിൻ മണിപ്പൂർ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.മണിപ്പൂരിൽ 50,000-ത്തിലധികം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.ഇവർക്ക് ടാർപോളിൻ ഷീറ്റുകൾ, ബെഡ്ഷീറ്റുകൾ, …

മണിപ്പൂരിന് സഹായവുമായി തമിഴ്‌നാട്; 10 കോടി രൂപയുടെ ആവശ്യസാധനങ്ങൾ അയക്കും… Read More »

മണിപ്പൂര്‍ കലാപം: അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച ആഗസ്ത് എട്ടിന്…

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇന്ത്യ ലോക്‌സഭയില്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തിന്‍മേല്‍ ആഗസ്ത് എട്ടിന് ചര്‍ച്ച ആരംഭിക്കും. 10നായിരിക്കും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് മറുപടി നല്‍കുക. കോണ്‍ഗ്രസ് ലോക്‌സഭ കക്ഷി ഉപനേതാവും എംപിയുമായ ഗൗരവ് ഗൊഗോയിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്. തെലങ്കാനയില്‍ നിന്നുള്ള ബിആര്‍എസ് എംപിയും പ്രത്യേകമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചിരുന്നില്ല. പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍ എല്ലാം അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുന്നുണ്ട്. അവിശ്വാസ നോട്ടീസിന് സ്പീക്കര്‍ ഓം …

മണിപ്പൂര്‍ കലാപം: അവിശ്വാസ പ്രമേയത്തിന്‍മേല്‍ ചര്‍ച്ച ആഗസ്ത് എട്ടിന്… Read More »

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും മിസോറമിലും ഗവര്‍ണറും ആന്‍ഡമാനില്‍ ലഫ്. ഗവര്‍ണറുമായിരുന്നു.കേരളത്തില്‍ മൂന്നു തവണ മന്ത്രിയായി. 2 തവണ എംപിയും 5 തവണ എംഎല്‍എയുമായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു തവണകളിലായി ഏറ്റവുമധികംകാലം കേരളത്തില്‍ നിയമസഭാ സ്പീക്കറുടെ പദവി വഹിച്ചു. ആന്‍ഡമാനിലും മിസോറാമിലും തൃപുരയിലും ഗവര്‍ണറായിരുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം സ്പീക്കറായി, കര്‍ഷക തൊഴിലാളി നിയമത്തിനും ചുമട്ടു തൊഴിലാളി നിയമത്തിനും രൂപം നല്‍കി. 1928 …

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അന്തരിച്ചു… Read More »

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐ.ജി ലക്ഷ്മണ്‍…

ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐജി ജി ലക്ഷ്മണ്‍.സംസ്ഥാനത്തെ സാമ്പത്തിക തര്‍ക്കങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ ഇടനിലക്കാരാണെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. മോണ്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ തന്നെ കുറ്റവിമുക്തന്‍ ആക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഗുരുതരമായ വെളിപ്പെടുത്തലുകള്‍ ഉള്ളത്.മുഖ്യമന്ത്രിയുടെ ഓഫീസിനകത്തെ ഭരണഘടനാപരമായ ചുമതലകള്‍ വഹിക്കാത്ത ഒരു ശക്തി സംസ്ഥാനവുമായി ബന്ധപ്പെട്ട സാമ്പത്തീക തര്‍ക്കങ്ങളില്‍ ഇടപെടുന്നു. കോടതി വ്യവഹാരങ്ങളില്‍ ഉള്‍പെട്ട സാമ്പത്തീക തര്‍ക്കങ്ങളില്‍ പോലും ഈ ശക്തി കൈകടത്തുന്നുണ്ട്. മധ്യസ്ഥനായും ഇടനിലക്കാരനായും പ്രവര്‍ത്തിക്കുന്ന ഇതേ …

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഐ.ജി ലക്ഷ്മണ്‍… Read More »

കാറപകടം: സുരാജ് വെഞ്ഞാറമൂടിനെതിരെ അലക്ഷ്യമായി വാഹനമോടിച്ചതിന് കേസ്, ഇന്ന് ഹാജരാവണം…

അലക്ഷ്യമായി വാഹനം ഓടിച്ചതിന് സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. ശനിയാഴ്ച അര്‍ദ്ധരാത്രി പാലാരിവട്ടത്ത് അദ്ദേഹം സഞ്ചരിച്ച കാര്‍ ഒരു ബൈക്കില്‍ ഇടിച്ചിരുന്നു. സംഭവത്തില്‍ മലപ്പുറം സ്വദേശി ശരത്തിന് പരിക്കേറ്റിരുന്നു.അലക്ഷ്യമായി വാഹനമോടിച്ചു എന്നതിനാണ് കേസ്. കാറുമായി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.