കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എംപി സ്ഥാനം രാജിവച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടിൽ കന്നി മൽസരത്തിനെത്തും.തിങ്കളാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനമെടുത്തത്. വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. റായ്ബറേലിയിൽ രാഹുൽ തുടരുമെന്നും വയനാട് ഒഴിയുമെന്നും നേരത്തേ സൂചനകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വയനാട്ടിലെത്തിയപ്പോഴും താൻ ആശയക്കുഴപ്പത്തിലാണെന്ന് വ്യക്തമാക്കിയിരുന്നു. അതിനിടെ, തൃശൂരിൽ തോറ്റ കെ മുരളീധരനെ വയനാട്ടിലേക്ക് പരിഗണിച്ചേക്കുമെന്നും റിപോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പാർട്ടി നേതൃയോഗം ചേർന്ന് തീരുമാനമെടുത്തത്.
ഡാർജിലിംഗ് ട്രെയിൻ ദുരന്തം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്…….
പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയിൽവേ സേഫ്റ്റി കമ്മീഷനാണ് അന്വേഷിക്കുക. അപകടകാരണം കണ്ടെത്തുകയും ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാ പ്രവർത്തനം പൂർത്തിയായതായും മന്ത്രി അറിയിച്ചിട്ടുണ്ട്. ദുരന്തസ്ഥലം സന്ദർശിച്ചതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.