ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ കാഞ്ചൻജംഗ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ച് 5 പേർ മരിച്ചു. മുപ്പതോളം പേർക്ക് പരുക്കേറ്റു. അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്.
ഹമാസ് നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടു…
ഇസ്രായേല്‍ സൈന്യത്തെ ഞെട്ടിച്ച് ഹമാസ് നടത്തിയ ആക്രമണത്തില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ രൂക്ഷമായ ആക്രമണം. അധിനിപടിഞ്ഞാറന്‍ റഫ നഗരമായ താല്‍ അസ്‌സുല്‍ത്താനു സമീപം ഇസ്രായേല്‍ സൈനിക വാഹനത്തിനു നേരെ പതിയിരുന്ന് ആക്രമണം നടത്തിയതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.ഇതിനു ശേഷവും ഇസ്രായേല്‍ സൈന്യത്തിന്റെ വാഹനം ആക്രമിച്ചതായും അതിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടതായും ഖസ്സാം ബ്രിഗേഡ്‌സ് അതേസമയം, തെക്കന്‍ ഗസയില്‍ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിക്കുമെന്ന് ഇസ്രായേലി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ഇതോടെ, ഒക്‌ടോബര്‍ 27ന് ഗസയില്‍ കരയുദ്ധം തുടങ്ങിയ ശേഷം കുറഞ്ഞത് 307 ഇസ്രായേലി സൈനികര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ ഏഴിനു ശേഷം ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലയില്‍ കുറഞ്ഞത് 37,296 ഫലസ്തീനികളാണ് കൊല്ലപ്പെട്ടതെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.