പോരാളി ഷാജി എന്നത് പ്രധാനപ്പെട്ട മുതിർന്ന ഒരു സിപിഎം നേതാവിൻ്റെ സോഷ്യൽ മീഡിയ സംവിധാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചെങ്കതിരിനും പൊൻകതിരിനും എല്ലാം പിന്നിലും സിപിഎം നേതാക്കൾ തന്നെയാണ്. ഇപ്പോൾ അവർ തമ്മിലടിക്കുകയാണ്. തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും പറഞ്ഞത് പരസ്‌പരവിരുദ്ധമായ കാര്യങ്ങളാണ്. അധികാരത്തുടർച്ചയുടെ അഹങ്കാരത്തിലും ധാർഷ്‌ട്യത്തിലും ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിനും സംഭവിക്കാൻ തുടങ്ങിയിരിക്കുന്നു. എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സർക്കാരിനെന്നും സാധാരണക്കാർ കഷ്‌ടപ്പെടുമ്പോൾ സർക്കാർ ദന്തഗോപുരത്തിലാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബാബറി മസ്ജിദിന്റെ പേര് എന്‍സിഇആര്‍ട്ടി ടെസ്റ്റ് ബുക്കില്‍ നിന്നും നീക്കം ചെയ്തു. ചരിത്രത്തെ കാവി വല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് എന്‍സിഇആര്‍ട്ടി പിന്മാറണം.
ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി. രാജ്യത്തെ പൊതു തെരഞ്ഞെടുപ്പ് ഫലം ആശ്വാസം നല്‍കുന്നതാണ്. രാജ്യത്തിന്റെ സുമനസ്സുകള്‍ ഐക്യത്തോടു കൂടി നിന്ന് പ്രവര്‍ത്തിച്ചാല്‍ വര്‍ഗീയതയെ അതിജീവിക്കാന്‍ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കൊണ്ട് സാധ്യമായെന്നും അദ്ദേഹം പറഞ്ഞു.ഫാസിസ്റ്റ് ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കാന്‍ ഇന്ത്യന്‍ ജനതയ്ക്ക് കഴിഞ്ഞു എന്നതാണ് തിരഞ്ഞെടുപ്പ് ഫലം. വര്‍ഗീയ അജണ്ട ആരു മുന്നോട്ടുവെച്ചാലും അത് നേട്ടമാവില്ല എന്ന് തെളിയിച്ചു. വര്‍ഗീയമാക്കാന്‍ ആര് ശ്രമിച്ചാലും നടക്കില്ല എന്ന് പറഞ്ഞ തിരഞ്ഞെടുപ്പാണ് ഈ കഴിഞ്ഞതെന്നും പാളയം ഇമാം പറഞ്ഞു.ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് കൊടും ക്രൂരത. അതാണ് അയോദ്ധ്യയില്‍ കണ്ടത്. സൗഹൃദ നിലപാടുമായി മുന്നോട്ടുപോകാന്‍ ഭരണകൂടത്തിന് സാധിക്കേണ്ടതുണ്ട്. ബാബറി മസ്ജിദിന്റെ പേര് എന്‍സിഇആര്‍ട്ടി ടെസ്റ്റ് ബുക്കില്‍ നിന്നും നീക്കം ചെയ്തു. ചരിത്രത്തെ കാവി വല്‍ക്കരിക്കാനുള്ള നീക്കത്തില്‍ നിന്ന് എന്‍സിഇആര്‍ട്ടി പിന്മാറണം.കുട്ടികള്‍ ശെരിയായ ചരിത്രം പഠിക്കണം. വര്‍ഗീയത കൊണ്ടോ വര്‍ഗീയ അജണ്ട കൊണ്ടോ നേട്ടം ഉണ്ടാക്കാന്‍ കഴിയില്ല.മണിപ്പൂരില്‍ എത്തി ഇതുവരെയും സമാധാനം പുലര്‍ത്താന്‍ ഭരണകൂടത്തിനു കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ അക്രമികളുടെ കൂടെ ചേര്‍ന്നു.ഭരണകൂടം നിഷ്‌ക്രിയരായി നോക്കി നിന്നു.അതിനുള്ള വിധിയെഴുത്താണ് മണിപ്പൂരില്‍ പിന്നീട് കണ്ടതെന്നും പാളയം ഇമാം പറഞ്ഞു.
സേലം – കൊച്ചി ദേശീയപാതയിൽ മലയാളികള്‍ സഞ്ചരിച്ച കാർ അടിച്ച് തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍ അറസ്റ്റിലായത് പാലക്കാട് ചിറ്റൂർ സ്വദേശികൾ…
സേലം – കൊച്ചി കോയമ്പത്തൂരിന് സമീപം ദേശീയപാതയില്‍ മലയാളികള്‍ സഞ്ചരിച്ച കാർ അടിച്ച് തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ച കേസില്‍ സൈനികന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍.പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പോലീസ് അറസ്റ്റു ചെയ്തു. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്‍റില്‍ സൈനികനാണെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവർത്തകരും ആക്രമണത്തിനിരയായത്. ബംഗളൂരുവില്‍ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങിയ ശേഷം മടങ്ങുന്നതിനിടെയാണ് ഇവർ ആക്രമണത്തിന് ഇരയായത്. കോയമ്പത്തൂർ എല്‍ആൻഡ്ടി ബൈപ്പാസിനു സമീപത്തെ സിഗ്നലില്‍ കാർ നിർത്തിയപ്പോള്‍ മൂന്നു വാഹനങ്ങളിലെത്തിയ മുഖംമൂടി സംഘം ആക്രമണം നടത്തുകയായിരുന്നു. കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് പ്രതികളെ പിടികൂടിയത്. മറ്റു പ്രതികള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. സൈനികനായ വിഷ്ണു ഏപ്രില്‍ നാലിനാണ് അവധിക്ക് വന്നത്. തുടർന്ന് സംഘത്തിനൊപ്പം ചേർന്ന് കവർച്ചയ്ക്കിറങ്ങുകയായിരുന്നു.സംഭവത്തെക്കുരിച്ച് കുന്നത്തുനാട് പോലീസ് സ്റ്റേഷനില്‍ പരാതിയും ആക്രമണത്തിന്‍റെ വീഡിയോയും കൈമാറിയിട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്രമണത്തിന് ഇരയായവർ പറഞ്ഞു.