EN24TV

EN24 NEWS

Watch EN24 NEWS in the Kerala Check us out 24/7



Kerala news

മരണം 338; കാണാമറയത്ത് 200ലധികം പേര്‍…

ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 338 പേര്‍ മരിച്ചെന്നാണ് അനൗദ്യോഗികമായി പുറത്തുവരുന്ന വിവരം. കാണാതായവരുടെ എണ്ണം കൂടി പരിഗണിക്കുമ്പോള്‍ മരണസംഖ്യ വളരെയേറെ ഉയര്‍ന്നേക്കാമെന്നും ആശങ്കയുണ്ട്. ഔദ്യോഗികമായി ഇതുവരെ 210 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 96 പുരുഷന്മാരും 85 സ്ത്രീകളും 29 കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതില്‍ 207 മൃതദേഹങ്ങളുടെ പോസ്റ്റ്മാര്‍ട്ടം കഴിഞ്ഞു.മരിച്ചവരില്‍146 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 134 ശരീരഭാഗങ്ങള്‍ പലയിടങ്ങളില്‍ നിന്നായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. നിലവില്‍ ബന്ധുക്കള്‍ക്ക് 119 പേരുടെ …

മരണം 338; കാണാമറയത്ത് 200ലധികം പേര്‍… Read More »

ബെയ്‌ലി പാലം തുറന്നു; രക്ഷാപ്രവര്‍ത്തനത്തിന് വേഗമേകും…

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലേക്ക് കടക്കാനുള്ള ബെയ്‌ലി പാലം ഇന്ത്യന്‍ സൈന്യം തുറന്നു. രണ്ടുദിവസത്തോളം നീണ്ട കഠിനാധ്വാനത്തിനു ശേഷം പൂര്‍ണ സജ്ജമാക്കിയ പാലത്തിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു. വൈകീട്ട് 5.50നാണ് ആദ്യ വാഹനം കടത്തിവിട്ടത്. ഇന്ത്യന്‍ കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്.ഇതോടെ, മുണ്ടക്കൈയില്‍ അവശേഷിക്കുന്നവരെ കണ്ടെടുക്കുന്നത് ഉള്‍പ്പെടെയുള്ള രക്ഷാപ്രവര്‍ത്തനത്തിന് വേഗമേകും. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം മലവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയതോടെ പ്രദേശം പൂര്‍ണായും ഒറ്റപ്പെട്ടിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനങ്ങളെയും ബാധിച്ചതിനാലാണ് സൈന്യം ബെയ്‌ലി പാലത്തിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയത്. ഒരേസമയം …

ബെയ്‌ലി പാലം തുറന്നു; രക്ഷാപ്രവര്‍ത്തനത്തിന് വേഗമേകും… Read More »

“ വയനാടിനൊപ്പം വട്ടിയൂർക്കാവ് ”

“ വയനാടിനൊപ്പം വട്ടിയൂർക്കാവ് ”സി.എം.ഡി.ആർ.എഫിലേക്ക് 100 രൂപ ചലഞ്ച് ആരംഭിച്ചു.തിരുവനന്തപുരം : പ്രകൃതിദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർനിർമ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് “വയനാടിനൊപ്പം വട്ടിയൂർക്കാവ്” എന്ന പേരിൽ 100 രൂപ ചലഞ്ച് പ്രധാന മന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ടി.കെ.എ നായർ ഉദ്ഘാടനം ചെയ്തു. സി.എം.ഡി.ആർ.എഫിലേക്ക് ഗൂഗിൾ പേ വഴി 100 രൂപ അയച്ചുകൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഇതിനു പുറമെ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാങ്ക് മുഖാന്തിരം ലഭ്യമാക്കുമെന്ന് ടി.കെ.എ നായർ അറിയിച്ചു. അനാവശ്യ വിവാദങ്ങൾ …

“ വയനാടിനൊപ്പം വട്ടിയൂർക്കാവ് ” Read More »

ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടു….

ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ (61) കൊല്ലപ്പെട്ടു. ഇറാനിലെ ടെഹ്റാനിൽ ഹനിയെ താമസിക്കുന്ന വീടിനു നേരെയാണ് ആക്രമണമുണ്ടായത്. വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടു. സംഭവം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയും ഹമാസും സ്ഥിരീകരിച്ചിട്ടുണ്ട്. 2017 മുതൽ ഹമാസിന്റെ തലവനാണ് ഇസ്മയിൽ ഹനിയെ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്റാനിലെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ 7ന്, ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഹനിയയെ വധിക്കുമെന്ന് …

ഹമാസ് തലവൻ ഇസ്മയിൽ ഹനിയെ കൊല്ലപ്പെട്ടു…. Read More »

വയനാട് ദുരന്തത്തിൽ 144 പേർ മരിച്ചു; കൂടുതൽ രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക്…

വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 144 ആയി. ഉരുൾപൊട്ടലിൽ കാണാതായ നൂറിലധികം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. 191 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. മുണ്ടക്കൈയിൽ തകർന്ന വീടുകളുടെയും കെട്ടിടവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ പുനരാരംഭിച്ചിട്ടുണ്ട്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്താനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. സൈന്യവും എൻഡിആർഎഫ് അഗ്നിരക്ഷാ സേന പോലീസ് വനംവകുപ്പ് ആരോഗ്യപ്രവർത്തകർ നാട്ടുകാരുടെയും ഉൾപ്പടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.ഉരുൾപൊട്ടലിൽ തീർത്തും ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് വാഹനങ്ങൾ എത്തിക്കാനുള്ള ബെയ്‌ലി പാലത്തിന്റെ നിർമ്മാണം സൈന്യം …

വയനാട് ദുരന്തത്തിൽ 144 പേർ മരിച്ചു; കൂടുതൽ രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക്… Read More »

മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വന്‍ ദുരന്തം. 

വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. 3 കമ്പനി പോലീസ് വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആൾടിറ്റുഡ് റെസ്ക്യു ടീമും വയനാട്ടിലേക്കെത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.IG നോർത്ത് സോൺ വയനാട്ടിലേക്കു തിരിച്ചിട്ടുണ്ട്. എയർലിഫ്റ്റിം​ഗ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്ററുകൾ മുണ്ടക്കൈയിലേക്ക് എത്തും. 4 എൻഡിആർഎഫ് സംഘമാണ് വയനാട്ടിലേക്ക് എത്തിയിരിക്കുന്നത്. രണ്ട് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ …

മേപ്പാടി മുണ്ടക്കൈയിലുണ്ടായത് വന്‍ ദുരന്തം.  Read More »

ലെബനനില്‍ ഏഴ് കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍…

ലെബനനിലെ ഹിസ്ബുള്ളയുടെ കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍. ഇസ്രായേലിലെ ഗോളന്‍ ഹൈറ്റ്സില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ ഹിസ്ബുള്ള നടത്തിയ വ്യോമാക്രമണത്തില്‍ 12 കുട്ടികളടക്കമുള്ളവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് തിരിച്ചടി. ശനിയാഴ്ച മജ്ദല്‍ ഷംസിലെ ഡ്രൂഡ് ടൗണില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്ളയാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഹിസ്ബുള്ള ഇത് നിഷേധിച്ചിരുന്നു. അറബി സംസാരിക്കുന്ന, മതപരവും വംശീയപരവുമായി ഡ്രൂസ് വിഭാഗത്തില്‍പ്പെടുന്ന 25,000 അംഗങ്ങള്‍ താമസിക്കുന്ന ഗോലാന്‍ കുന്നുകളിലെ നാല് ഗ്രാമങ്ങളിലൊന്നാണ് ആക്രമണം നടന്ന മജ്ദല്‍ ഷംസ്.ലെബനന്‍ അതിര്‍ത്തിയില്‍ ഏഴ് ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ വ്യോമാക്രമണം …

ലെബനനില്‍ ഏഴ് കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇസ്രായേല്‍… Read More »

ഡ്രൈവർ കാബിനകത്ത്‌ അർജുനുണ്ടെന്ന്‌ ഉറപ്പില്ലെന്ന് ദൗത്യ സംഘം; തിരച്ചിൽ രാത്രിയിലും തുടരും…

കർണാടകയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചലിൽ അകപ്പെട്ട അർജുന്‌ വേണ്ടിയുള്ള തിരച്ചിൽ രാത്രിയും തുടരും, ഡ്രൈവർ കാബിനകത്ത്‌ അർജുനുണ്ടെന്ന്‌ ഉറപ്പില്ലെന്നും ദൗത്യ സംഘം. നദിയിലെ ശക്തമായ ഒഴുക്ക്‌ കാരണം മുങ്ങൽ വിദഗ്‌ധർക്ക്‌ ലോറിയുടെ അടുത്തേക്ക്‌ ഇനിയും എത്താനായിട്ടില്ല. സാധാരണ ഡൈവിംഗ്‌ വിദഗ്‌ദന്‌ മുങ്ങാൻ പറ്റുന്നതിന്റെയും മൂന്നിരട്ടി ഒഴുക്കാണ്‌ ഇപ്പോൾ നദിയിൽ നിലനിൽക്കുന്നത്‌. ഡ്രോൺ ഉപയോഗിച്ച്‌ നടത്തിയ തെർമൽ സ്‌കാനിങ്ങിൽ പുഴയ്‌ക്കരികിൽ ശരീരോഷ്‌മാവിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നും തിരച്ചലിന്‌ നേതൃത്വം നൽകുന്ന റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ നമ്പ്യാർ പറഞ്ഞു.നദിയുടെ അടിയിലെ തണുത്ത …

ഡ്രൈവർ കാബിനകത്ത്‌ അർജുനുണ്ടെന്ന്‌ ഉറപ്പില്ലെന്ന് ദൗത്യ സംഘം; തിരച്ചിൽ രാത്രിയിലും തുടരും… Read More »

നദിക്കടിയില്‍ ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി…

അങ്കോലയില്‍ തിരച്ചിലിനിടെ പുഴയില്‍ നിന്ന് ലോറി കണ്ടെത്തിയതായി കര്‍ണാടക സര്‍ക്കാര്‍. പുഴയോരത്തുനിന്ന് 20 മീറ്റര്‍ മാറിയാണ് ലോറി കണ്ടെത്തിയിരിക്കുന്നത്. ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാകാമെന്നാണ് സൂചന. ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍. പുഴയുടെ അടിഭാഗത്ത് ലോറി കണ്ടെത്തിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബായരെ ഗൗഡ സ്ഥിരീകരിച്ചു.നിലവില്‍ നദിയുടെ കരയോട് ചേര്‍ന്ന ഭാഗത്ത് ഡീപ് ഡൈവേഴ്‌സ് പരിശോധന നടത്തുന്നുണ്ട്. ബൂം എസ്‌കലേറ്റര്‍ ഉപയോഗിച്ച് ലോറി …

നദിക്കടിയില്‍ ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കര്‍ണാടക മന്ത്രി… Read More »

മന്ത്രിസഭായോഗം ഇന്ന്: ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചേക്കും…

ശുചീകരണത്തിനിടെ ആമയിഴഞ്ചാൻ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മരിച്ച ജോയിയുടെ കുടുംബത്തിന് സർക്കാർ ഇന്ന് ധനസഹായം പ്രഖ്യാപിച്ചേക്കും. ഇന്ന് രാവിലെ 11 മണിക്ക് മന്ത്രിസഭായോഗം ചേരുന്നുണ്ട്. യോഗത്തില്‍ ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതടക്കം പരിഗണിച്ചേക്കും.10 ലക്ഷം രൂപ ധനസഹായമായി നൽകുമെന്നായിരുന്നു വാഗ്ദാനം. ജോയിയുടെ അമ്മയ്ക്ക് വീട് വെച്ചുനൽകാൻ നഗരസഭ സന്നദ്ധരാണ്. സർക്കാർ അനുമതി ലഭിച്ചാൽ ഇതിനുള്ള നടപടികൾ തുടങ്ങിയേക്കും. അതേസമയം, തോട് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കാനായി മുഖ്യമന്ത്രി നാളെ യോഗം വിളിച്ചിട്ടുണ്ട്. മാലിന്യനീക്കം ആരുടെ ഉത്തരവാദിത്വം എന്ന തർക്കത്തിനിടെ നടക്കുന്ന …

മന്ത്രിസഭായോഗം ഇന്ന്: ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചേക്കും… Read More »